Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ തുറക്കുന്നത് വരെയുള്ള കമ്പ്യൂട്ടര്‍ പരിശീലനം അധ്യാപകര്‍ക്ക് പീഡനമാകുന്നതായി പരാതി


നീലേശ്വരം (www.evisionnews.in): മുന്നൊരുക്കങ്ങളേതുമില്ലാതെ സ്‌കൂള്‍ തുറക്കുന്നതിന് തലേദിവസം വരെ നടത്തുന്ന കമ്പ്യൂട്ടര്‍ പരിശീലനം ഹയര്‍സെക്കണ്ടറി അധ്യാപകര്‍ക്ക് ദുരിതമാകുന്നതായി പരാതി. തീര്‍ത്തും നിരുത്തവാദപരമായ സമീപനമാണ് ഇക്കാര്യത്തില്‍ ഹയര്‍സെക്കണ്ടറി വകുപ്പിന്റേതെന്ന് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (എച്ച്എസ്എസ്ടിഎ) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. ഹയര്‍സെക്കണ്ടറി വകുപ്പിന് യാതൊരു പങ്കാളിത്തവും ഉത്തരവാദിത്തവുമില്ലാതെ ഐടി അറ്റ് സ്‌കൂള്‍ നടത്തുന്ന പരിശീലനം നിര്‍ത്തിവെക്കണമെന്ന് സംസ്ഥാന പ്രസിഡണ്ട് എം. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ഡോ. സാബുജി വര്‍ഗീസ് ആവശ്യപ്പെട്ടു. അധ്യയനവര്‍ഷാരംഭത്തിന് മുന്നൊരുക്കങ്ങള്‍ നടത്താനുള്ള അവസരം നിഷേധിക്കുന്ന അധികാരികളുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഇരുവരും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad