ന്യൂഡല്‍ഹി (www.evisionnews.in): കശാപ്പിന് വേണ്ടി കന്നുകാലികളെ കാലിച്ചന്തയില്‍ വില്‍ക്കുന്നത് നിരോധിച്ചതിനു പിന്നാലെ, നായ്ക്കളെയും പൂച്ചകളെയും വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയന്ത്രണം. ഈ ഗണത്തില്‍പെട്ട മൃഗങ്ങളെ അനിയന്ത്രിതമായി പ്രജനനം നടത്തുകയും വില്‍ക്കുകയും ചെയ്യുന്നതിനാണ് വിലക്ക്.
ഇവയ്ക്ക് പുറമേ അക്വേറിയങ്ങളില്‍ മത്സ്യപ്രജനനം നടത്തി വില്‍പന നടത്തുന്നവരും സംസ്ഥാന മൃഗസംരക്ഷണ വകുപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന നിര്‍ബന്ധമാക്കി. മൃഗങ്ങളെ എവിടെനിന്ന്, എപ്പോള്‍ ലഭിച്ചു, ആര്‍ക്ക്, എപ്പോള്‍ വിറ്റു തുടങ്ങിയ വിശദാംശങ്ങളും സൂക്ഷിക്കണം. പ്രജനനം നടത്തി വില്‍പന നടത്തുന്നവര്‍ ഇവ ആണോ പെണ്ണോ എന്നു വ്യക്തമാക്കി അവയുടെ ജനനത്തീയതിയും മൈക്രോ ചിപ്പ് നമ്പറും ബ്രീഡറുടെ പേരും രേഖയാക്കി സൂക്ഷിക്കണം.
കൂടാതെ പ്രജനനം നടത്തുന്നതിനായി മൃഗങ്ങളെ എത്തിച്ചതാണെങ്കില്‍ കൊണ്ടുവന്ന തീയതി, കൊണ്ടുവന്ന ആളുടെ വിലാസം, ഇവയെ പരിപാലിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍, മൃഗങ്ങളെ ഇണചേര്‍ക്കുന്ന ദിവസം, സ്ഥലം എന്നിവ രേഖപ്പെടുത്തണമെന്നും മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തില്‍ വിശദീകരിക്കുന്നുണ്ട്.
Post a Comment
0 Comments