കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് പോലീസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരത്തിലും പരിസരങ്ങളിലും സ്ഥാപിച്ച സി.സി.ക്യാമറകള്‍ പലതും കണ്ണടച്ചിട്ട് മാസങ്ങളായി.
കെ.എസ്.ടി.പി റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ ചില ക്യാമറതൂണുകള്‍ പിഴുതുമാറ്റി. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ചിലത് പ്രവര്‍ത്തനരഹിതവുമായി. ഹോസ്ദുര്‍ഗ് ടി.ബി റോഡ് സര്‍ക്കിളില്‍ സ്ഥാപിച്ചിരുന്ന സി.സി.ക്യാമറാതൂണ്‍ കഴിഞ്ഞ ദിവസം കടപുഴകി വീഴുകയായിരുന്നു.
കണ്ടെയ്‌നര്‍ ലോറിയില്‍ കമ്പി കുടുങ്ങി ടി.ബി റോഡ് സര്‍ക്കിളിനടുത്ത ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞതിനൊപ്പമാണ് സി.സി.ക്യമാറതൂണും ചരിഞ്ഞത്. ഇന്നലെ അത് പൂര്‍ണ്ണമായും ചരിഞ്ഞു. മാവുങ്കാലില്‍ ഹൈവെ ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ക്യാമറയും പുനഃസ്ഥാപിച്ചിട്ടില്ല.
നഗരത്തിലെത്തുന്ന ക്രിമിനലുകളെയും കൊള്ളക്കാരെയും മറ്റും നിരീക്ഷിക്കുന്നതിനും റോഡപകടങ്ങള്‍ നിയന്ത്രിക്കുന്നതിനും മറ്റുമായാണ് നഗരത്തിലും പരിസരങ്ങളിലും സി.സി ക്യാമറകള്‍ സ്ഥാപിച്ച് ഹോസ്ദുര്‍ഗ് സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂമില്‍ മോണിറ്റര്‍ സ്ഥാപിച്ചിരുന്നത്.
പ്രധാന ക്യാമറകള്‍ കണ്ണടച്ചതോടെ അതും താറുമാറായ അവസ്ഥയാണ്.
Post a Comment
0 Comments