മഞ്ചേശ്വരം(www.evisionnews.in):കര്‍ണ്ണാടകയിലെ വിവിധ സ്ഥലങ്ങളിലേയ്‌ക്കു വിനോദയാത്ര പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം തെറ്റിമറിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരിക്കേറ്റു. ഭാഗ്യത്തിനാണ് വന്‍ ദുരന്തം ഒഴിവായത്. ഇന്നു പുലര്‍ച്ചെ കുഞ്ചത്തൂര്‍, മാസ്‌കോ ഹാളിനു സമീപത്താണ് അപകടം. തൃശ്ശൂര്‍, ഷോര്‍ണ്ണൂര്‍, ശ്രീ വിഷ്‌ണു ആയൂര്‍വേദ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് ഇന്നു പുലര്‍ച്ചെ 4.45ന് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലായിരുന്ന ബസ് ചാറ്റല്‍മഴയില്‍ നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടം. അപകടത്തില്‍ ബസ് ഡ്രൈവര്‍, പാലക്കാട്, നെന്മാറ സ്വദേശി സുനിലി(28)നു നിസാര പരിക്കേറ്റു. ഏതാനും വിദ്യാര്‍ത്ഥികള്‍ക്കു പ്രാഥമിക ശുശ്രൂക്ഷ നല്‍കി. 59 പേരടങ്ങുന്ന സംഘം ഇന്നലെ രാത്രിയിലാണ് കര്‍ണ്ണാടകയിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി യാത്ര തിരിച്ചത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് പരിസരവാസികള്‍ എല്ലാവിധ സൗകര്യങ്ങളും നല്‍കി മാതൃകകാട്ടി.
വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു: യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു
16:30:00
0
മഞ്ചേശ്വരം(www.evisionnews.in):കര്‍ണ്ണാടകയിലെ വിവിധ സ്ഥലങ്ങളിലേയ്‌ക്കു വിനോദയാത്ര പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം തെറ്റിമറിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരിക്കേറ്റു. ഭാഗ്യത്തിനാണ് വന്‍ ദുരന്തം ഒഴിവായത്. ഇന്നു പുലര്‍ച്ചെ കുഞ്ചത്തൂര്‍, മാസ്‌കോ ഹാളിനു സമീപത്താണ് അപകടം. തൃശ്ശൂര്‍, ഷോര്‍ണ്ണൂര്‍, ശ്രീ വിഷ്‌ണു ആയൂര്‍വേദ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് ഇന്നു പുലര്‍ച്ചെ 4.45ന് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലായിരുന്ന ബസ് ചാറ്റല്‍മഴയില്‍ നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടം. അപകടത്തില്‍ ബസ് ഡ്രൈവര്‍, പാലക്കാട്, നെന്മാറ സ്വദേശി സുനിലി(28)നു നിസാര പരിക്കേറ്റു. ഏതാനും വിദ്യാര്‍ത്ഥികള്‍ക്കു പ്രാഥമിക ശുശ്രൂക്ഷ നല്‍കി. 59 പേരടങ്ങുന്ന സംഘം ഇന്നലെ രാത്രിയിലാണ് കര്‍ണ്ണാടകയിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി യാത്ര തിരിച്ചത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് പരിസരവാസികള്‍ എല്ലാവിധ സൗകര്യങ്ങളും നല്‍കി മാതൃകകാട്ടി.
Tags
Post a Comment
0 Comments