ബെംഗളൂരു: (www.evisionnews.in) ബെംഗളൂരു കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് 60 വര്‍ഷത്തിനിടെയിലെ ഏറ്റവും കനത്ത മഴക്ക്. വര്‍ത്തൂര്‍ തടാകം പതഞ്ഞുപൊങ്ങുന്നത് ആശങ്ക ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. അടിഞ്ഞുകൂടിയ മാലിന്യങ്ങളിലേക്ക് കനത്ത മഴ എത്തിയതോടെയാണ് വര്‍ത്തൂര്‍ തടാകം പതഞ്ഞുപൊങ്ങിയത്. തടാകത്തില്‍ നിന്ന് റോഡിലും സമീപ പ്രദേശങ്ങളിലും ഒഴുകിയെത്തിയ പത കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സമുണ്ടാക്കി. വേനല്‍ ചൂടി രാസപ്രവര്‍ത്തനം സംഭവിച്ച തടാകത്തിലെ മാലിന്യങ്ങള്‍ മഴ എത്തിയതോടെയാണ് പതഞ്ഞുപൊന്തി തുടങ്ങിയത്. മഞ്ഞുപോലെ പതഞ്ഞ് റോഡിലറിഞ്ഞ വിഷലിപ്തമായ മാലിന്യങ്ങള്‍ വൈറ്റ് ഫീല്‍ഡ് മെയിന്‍ റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കി. ശനിയാഴ്ച ബംഗളൂരുവില്‍ മഴ തിമിര്‍ത്തുപെയ്തതോടെയാണ് തടാകത്തില്‍ നിന്നും പത ഉയര്‍ന്നുതുടങ്ങിയത്. ഇത് ഇന്നലെയും തുടര്‍ന്നു. സമീപ പ്രദേശങ്ങളിലെ വ്യവസായ ശാലകളില്‍ നിന്നുള്ള രാസമാലിന്യങ്ങളും അലക്കുകമ്പനികളില്‍ നിന്നുള്ള സോപ്പ് വെള്ളവും അമിതമായി അടിയുന്നതാണ് തടാകംപതഞ്ഞുപൊങ്ങുന്നതിലേക്ക് എത്തിയതെന്ന് കരുതുന്നു.
Post a Comment
0 Comments