Type Here to Get Search Results !

Bottom Ad

ബന്തിയോട്ട് വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊന്നു


ഉപ്പള: (www.evisionnews.in) ബന്തിയോട് മണ്ടേക്കാപ്പില്‍ വ്യാപാരിയെ കടയില്‍ കയറി കുത്തിക്കൊന്നു. കുടാല്‍ മേര്‍ക്കളയിലെ രാമകൃഷ്ണ(49)നാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച്ച ഉച്ചക്ക് കറുത്ത ആള്‍ട്ടോ കാറിലെത്തിയ ഒരു സംഘം കടയില്‍ കയറി കുത്തുകയായിരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റ വ്യാപാരിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 

രാമകൃഷ്ണന്റെ കടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷണം പോയിരുന്നു. ഇതില്‍ ചിലരെ സംശയമുള്ളതായും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമാണ് അക്രമണത്തിന്റെ കാരണമെന്നും നാട്ടുകാര്‍ പറയുന്നു. പതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി കുമ്പള പോലീസ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad