മൊഗ്രാല്‍പൂത്തൂര്‍ (www.evisionnews.in): വര്‍ധിച്ചുവരുന്ന ജീവിത ശൈലി രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് ചൗക്കി ഗസ്സാം സ്‌പോര്‍ട്ടിംഗ് ക്ലബ് പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച് കല്ലങ്കൈയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് നിരവധി പേര്‍ക്ക് അനുഗ്രഹമായി. ക്യാമ്പ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. അന്‍സാരി പന്തളം പരിശോധനക്ക് നേതൃത്വം നല്‍കി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ് ബോവിക്കാനം, അസീസ് കടപ്പുറം, യൂത്ത് കോര്‍ഡിനേറ്റര്‍ എം.എ നജീബ്, യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജീലാനി, കല്ലങ്കൈ, സുധ, സത്താര്‍ ചൗക്കി, അനീസ് ചൗക്കി, ഫലാഹ്, ഷരീഫ് ചൗക്കി പ്രസംഗിച്ചു.
Post a Comment
0 Comments