Type Here to Get Search Results !

Bottom Ad

പഞ്ചായത്തംഗങ്ങള്‍ക്ക് മര്‍ദനം: കോട്ടയത്ത് ബി.ജെ.പി ഹര്‍ത്താല്‍


കോട്ടയം (www.evisionnews.in): കുമരകത്ത് രണ്ടു പഞ്ചായത്തംഗങ്ങളെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പത്രം, വിവാഹം, മരണം, ആശുപത്രി മറ്റു അവശ്യസര്‍വ്വീസുകളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പരീക്ഷകളും മാറ്റിവെച്ചിട്ടില്ല. 

ഏറ്റുമാനൂരില്‍ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാനസമ്മേളനം, കോട്ടയം തിരുനക്കരയില്‍ നടക്കുന്ന ഗണകമഹാസഭ സംസ്ഥാനസമ്മേളനം, കത്തോലിക്കാ സഭ കാഞ്ഞിരപ്പള്ളി രൂപതാ റൂബി ജൂബിലി തുടങ്ങിയ പരിപാടികളെയും ഇതുമായി ബന്ധപ്പെട്ട വാഹനങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ബിജെപി അറിയിച്ചിട്ടുണ്ട്. 

പഞ്ചായത്ത് അംഗങ്ങളായ പി.കെ സേതു (35), വി.എന്‍ ജയകുമാര്‍ (37) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇരുവരും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മുഖംകൂടി ധരിച്ചു ബൈക്കിലെത്തിയ അഞ്ചംഗ സംഘം പഞ്ചായത്ത് ഓഫീസിന് സമീപം സേതുവിനെയും ജയകുമാറിനെയും അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ 17 പേര്‍ക്കെതിരെ കേസെടുത്തു. സി.പി.എമ്മാണ് ആക്രമത്തിനു പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad