Type Here to Get Search Results !

Bottom Ad

സര്‍ക്കാര്‍ പണം തീവ്രവാദ സംഘടനക്ക് കൈമാറി: മൂന്നു ബിജെപി നേതാവടക്കം മൂന്നു പേര്‍ക്ക് ജീവപര്യന്തം


അസം (www.evisionnews.in): തീവ്രവാദത്തിനായി സര്‍ക്കാര്‍ തുക വകമാറ്റി ചെലവഴിച്ചെന്ന് കണ്ടെത്തി പ്രത്യേക എന്‍ഐഎ കോടതി ബിജെപി നേതാവടക്കം മൂന്ന് പേരെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. സര്‍ക്കാര്‍ അനുവദിച്ച തുക വകമാറ്റി തീവ്രവാദ സംഘടനയ്ക്ക് കൈമാറിയെന്ന് കണ്ടെത്തിയാണ് ശിക്ഷ. ബിജെപി നേതാവും അസം ഉപകാര്യലായത്തിലെ കൗണ്‍സിലറുമായ നിരഞ്ജന്‍ ഹോജായി, മറ്റൊരംഗമായ മോഹത് ഹോജായി, 'ദീമാ ഹലാം ദാവോഗാഹ്' എന്ന തീവ്രവാദ സംഘടനയുടെ സ്വയം പ്രഖ്യാപിത ചെയര്‍മാനായിരുന്ന ജുവല്‍ ഗാര്‍ലോസാ എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതിനോടനുബന്ധിച്ച രണ്ട് കേസുകളിലായി 15 പേരെ തടവ് ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. മുമ്പ് 'ദീമാ ഹലാം ദാവോഗാഹി'ന്റെ സ്വയം പ്രഖ്യാപിത മേധാവിയായിരുന്ന നിരഞ്ജന്‍ ഹോജായി കഴിഞ്ഞ വര്‍ഷം കീഴടങ്ങിയ ശേഷമാണ് ബിജെപിയില്‍ ചേര്‍ന്നത്.

നിരഞ്ജന്‍ ഹോജായിയെ തടവ് ശിക്ഷയ്ക്ക് വിധിച്ച പ്രത്യേക അന്വേഷണ കോടതിയുടെ വിധിക്കെതിരായി ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാന്‍ ബിജെപി തീരുമാനിച്ചതായി പാര്‍ട്ടി സംസ്ഥാന വക്താവ് ബിജാന്‍ മഹാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. സാമൂഹിക ക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും ആസാം ഹിന്‍ ണ്‍സിലിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനുമായിരുന്ന ആര്‍ എച്ച് ഖാന്‍, കരാറുകാരനായിരുന്ന പോജെന്ദ്രാ ഹോജായി, ദീമാ ഹലാം ദാവോഗാഹ് അംഗമായിരുന്ന ആശിന്ദ്രാഗോ വാറീസാ, മിസോറാം ആയുക്കടത്തുക്കാരനായ വന്‍ലാല്‍ചാന, മറ്റൊരു കരാറുകാരാനായ ജനന്ത കുമാര്‍ ജോഷ് എന്നിവര്‍ക്കാണ് 10 മുതല്‍ 12 വര്‍ഷം വരെ തടവ് ശിക്ഷ നല്‍കിയിരിക്കുന്നത്. 2009ല്‍ പ്രത്യേക അന്വേഷണ കോടതി രൂപികരിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad