Type Here to Get Search Results !

Bottom Ad

മോഷ്‌ടിച്ച സ്‌കൂട്ടറിന്റെ നിറം രണ്ടുമണിക്കൂര്‍ കൊണ്ട്‌ മാറ്റി; കുട്ടി മോഷ്‌ടാക്കള്‍ പിടിയില്‍




കാസര്‍കോട്‌(www.evisionnews.in):പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത്‌ തടയാന്‍ പൊലീസ്‌ നടപടി ശക്തമാക്കിയതിനു പിന്നാലെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്കും 22,000 രൂപയും 11, 13 വയസ്‌ പ്രായമുള്ള രണ്ടു കുട്ടികള്‍ മോഷ്‌ടിച്ചു. രണ്ടു മണിക്കൂറിനകം ബൈക്കിന്റെ പെയിന്റ്‌ മാറ്റിയ വിരുതന്മാരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ഇരുവരെയും ജുവനൈല്‍ കോടതി ചില്‍ഡ്രന്‍സ്‌ ഹോമിലേയ്‌ക്കു മാറ്റി.ചൗക്കി, അര്‍ജാലില്‍ താമസിക്കുന്ന പെരിയഡുക്കയിലെ അബ്‌ദുള്‍ റസാഖിന്റെ ബൈക്കാണ്‌ മോഷണം പോയത്‌. ബൈക്കിന്റെ ബോക്‌സിനു അകത്തു സൂക്ഷിച്ചതായിരുന്നു പണം. ഇന്നലെ രാവിലെ ബൈക്ക്‌ കാണാത്തതിനെത്തുടര്‍ന്ന്‌ ഉടമ പൊലീസില്‍ പരാതി നല്‍കി. അന്വേഷിക്കുന്നതിനിടയിലാണ്‌ മെറൂണ്‍ നിറത്തില്‍ ഉണ്ടായിരുന്ന ബൈക്കിനു കറുത്ത നിറം അടിച്ച നിലയില്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ മോഷ്‌ടാക്കളായ രണ്ടു കുട്ടികളെയും കസ്റ്റഡിയിലെടുത്തത്‌. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്‌തു. ബൈക്കിനോടുള്ള താല്‍പ്പര്യം കൊണ്ടാണ്‌ മോഷണം നടത്തിയതെന്നാണ്‌ ഇരുവരും പൊലീസിനോട്‌ പറഞ്ഞത്‌.

Post a Comment

0 Comments

Top Post Ad

Below Post Ad