Type Here to Get Search Results !

Bottom Ad

ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജ് നാളെ തുറക്കും


പള്ളിക്കര (www.evisionnews.in): ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജ് നാളെ രണ്ടു മണിക്ക് പി. കരുണാകരന്‍ എം.പി യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കും. ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ ഡെവലപ്‌മെന്റ് ആക്ഷന്‍ കമ്മിറ്റി രണ്ടുപതിറ്റാണ്ടു കാലമായി നിരന്തരമായ പ്രക്ഷോഭങ്ങളിലൂടെ ഉയര്‍ത്തിപ്പിടിച്ച ആവശ്യങ്ങളിലൊന്ന് ഇതോടെ സാക്ഷാല്‍ക്കരിക്കപ്പെടുകയാണ്. 

ചടങ്ങില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പാലക്കാട് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ നരേഷ് ലാല്‍വാനി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ജനപ്രതിനിധികള്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പ്രസംഗിക്കും.

ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിന് പള്ളിക്കര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രസിഡണ്ട് പി. ഇന്ദിരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റിയുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും സംയുക്ത യോഗം പരിപാടികള്‍ ആവിഷ്‌ക്കരിച്ചു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.ഇ.എ ബക്കര്‍ സ്വാഗതം പറഞ്ഞു. കുന്നൂച്ചി കുഞ്ഞിരാമന്‍, പി.കെ അബ്ദുല്‍ റഹിമാന്‍, ടി.എം ലത്തീഫ്, സോളാര്‍ കുഞ്ഞഹമ്മദ്, സിദ്ദീഖ് പളളിപ്പുഴ, പി.കെ അബ്ദുല്ല, രാഘവന്‍ വെളുത്തോളി, മാധവ ബേക്കല്‍, പി.എ.ഇബ്രാഹിം ,അശോകന്‍ അരളിക്കട്ട, എം. കുമാരന്‍, അജയന്‍ പനയാല്‍, കെ.എം അബ്ദുല്‍ റഹിമാന്‍, മൗവ്വല്‍ കുഞ്ഞബ്ദുല്ല, കെ. നാരായണന്‍, ഫാത്തിമ മുസ, ടി. സുധാകരന്‍, കെ. രവീന്ദ്രന്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad