ന്യൂദല്‍ഹി (www.evisionnews.in): ബീഫ് നിരോധിക്കുകയല്ല, നല്ല ബീഫ് കുറഞ്ഞ വിലക്ക് ലഭ്യമാക്കാനുള്ള സംവിധാനം നടപ്പാക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി നേതാവ്. കേന്ദ്ര സര്‍ക്കാറിന്റെ ബീഫ് നിരോധനത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തുറ ബി.ജെ.പി പ്രസിഡണ്ട് ബെര്‍ണാര്‍ഡ് എം. മറാക്ക് സര്‍ക്കാറിന്റെ ഉത്തരവിനെ തള്ളി രംഗത്ത് വന്നിരിക്കുന്നത്.
മേഘാലയയില്‍ ബീഫ് നിരോധിക്കാന്‍ അനുവദിക്കില്ല. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ബീഫ് നിരോധിക്കാന്‍ സമ്മതിക്കില്ല. മേഘാലയയിലെ ഭൂരിപക്ഷം ബിജെപി നേതാക്കളും ബീഫ് കഴിക്കുന്നവരാണ്. ഗാരോയിലെ ജനത്തിന്റെ ദൈനംദിന കാര്യങ്ങളിലൊന്നാണ് ബീഫ് ഉണ്ടാക്കുന്നതും കഴിക്കുന്നതും. അതിനാല്‍ തന്നെ അധികാരത്തിലെത്തിയാല്‍ കുറഞ്ഞവിലയ്ക്ക് നല്ല ബീഫ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments