Type Here to Get Search Results !

Bottom Ad

ബാര്‍കോഴ കേസ്: മാണിക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍



കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സമര്‍പ്പിച്ച ഹര്‍ജി പരിഗണനയ്ക്ക് വന്നപ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേ ക്ക് മാണി ഗ്രൂപ്പുകാരനെ തെരഞ്ഞെടുക്കാന്‍ സി പി എം സ ഹായിച്ചുവെങ്കിലും ബാര്‍കോഴ കേസില്‍ സര്‍ക്കാര്‍ നിലപാട് മാണിക്ക് അനുകൂലമല്ല.കേസില്‍ അന്വേഷണം തുടരുകയാണ്. തെളിവായി ലഭിച്ചിരിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഹൈദരാബാദിലെ ഫോറന്‍സിക് ലാബിലാണ് ശബ്ദ സാമ്പിളുകള്‍ പരിശോധിക്കുന്നത്. ഇത് ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.എന്നാല്‍ ഫോണ്‍ സംഭാഷണങ്ങള്‍ മാത്രം തെളിവായി ശേഖരിച്ചാല്‍ പോരെന്നും ശക്തമായ തെളിവുകള്‍ വിജിലന്‍സ് കണ്ടെത്തണമെന്നും കോടതി നിരീക്ഷിച്ചു.
ഫോണ്‍ സംഭാഷണം മാത്രം ഉപയോഗിച്ച് അഴിമതി നിരോധന നിയമപ്രകാരം എങ്ങനെ കേസെടുക്കാന്‍ കഴിയും. കേസിലെ സാക്ഷികളുടെ മൊഴികളില്‍ എങ്ങനെ വൈരുദ്ധ്യങ്ങള്‍ വന്നുവെന്നും ഇക്കാര്യം കോടതിയെ വിജിലന്‍സ് ബോധിപ്പിക്കണമെന്നും ഉത്തരവിട്ടു.കേസ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ സമയപരിമിധി സര്‍ക്കാര്‍ തന്നെ തീരുമാനിക്കണമെന്നും ഇത്തരമൊരു സമയപരിമിധി വച്ച് മാത്രമേ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ എന്നും കോടതി ഓര്‍മ്മിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad