Type Here to Get Search Results !

Bottom Ad

മുസഫര്‍നഗറില്‍ മുസ്ലിം ലീഗ് നിര്‍മിച്ച 61 ബൈത്തുറഹ്മയുടെ താക്കോല്‍ദാനം നാളെ


ന്യൂഡല്‍ഹി (www.evisionnews.in): വര്‍ഗീയ കലാപം തകര്‍ത്ത മുസഫര്‍നഗറില്‍ അഭയാര്‍ത്ഥികളാക്കപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച ബൈത്തുറഹ്മ വ്യാഴാഴ്ച കൈമാറും. മന്ത്വാഡയില്‍ പൂര്‍ത്തിയായ 61 വീടുകളുടെ താക്കോല്‍ദാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.

മുസ്ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്‍ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്‌കൂള്‍ കെട്ടിടത്തിന് തറക്കല്ലിടും. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷത വഹിക്കും. ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി താമസരേഖകള്‍ കൈമാറും.

മുഹമ്മദ് ഇസ്മായില്‍ സാഹിബ്, അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, സീതി സാഹിബ്, ജി.എം ബനാത്ത്വാല എന്നിവരുടെ പേരിലാണ് വെവ്വേറെ ബ്ലോക്കുകളിലായി വീടുകള്‍ നിര്‍മിച്ചത്. സി.എച്ച് മുഹമ്മദ് കോയ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കും പൂര്‍ത്തിയായി. കുട്ടികള്‍ക്ക് പാര്‍ക്കും നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ ഇ. അഹമ്മദിന്റെ സ്മരണാര്‍ത്ഥം വിദ്യാഭ്യാസ കേന്ദ്രവും ഒരുക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad