Type Here to Get Search Results !

Bottom Ad

കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ ഇല്ലാത്ത വിഷയങ്ങളെ പെരുപ്പിച്ച് കാട്ടുന്നു: വെങ്കിടേഷ് രാമകൃഷ്ണന്‍


കാസര്‍കോട് (www.evisionnews.in): ഇല്ലാത്ത വിഷയങ്ങളെ പെരുപ്പിച്ച് കാട്ടി അതിന്റെ പേരില്‍ ചര്‍ച്ചകള്‍ നടത്തുകയാണ് കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകനും ഫ്രണ്ട് ലൈന്‍ പൊളിറ്റിക്കല്‍ എഡിറ്ററുമായ വെങ്കിടേഷ് രാമകൃഷ്ണന്‍. കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സി.ഒ.എ) സംസ്ഥാന പ്രസിഡണ്ടും സാംസ്‌കാരിക പ്രവര്‍ത്തകനും സ്‌കിന്നേഴ്‌സ് കാസര്‍കോട് പ്രസിഡണ്ടുമായിരുന്ന നാസര്‍ ഹസ്സന്‍ അന്‍വറിന്റെ ഓര്‍മദിനത്തില്‍ സംഘടിപ്പിച്ച 'അന്‍വറോര്‍മ്മ'യില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ദൃശ്യമാധ്യമ രംഗത്ത് ശ്രദ്ധേയമായ ഗതിമാറ്റങ്ങള്‍ സൃഷ്ടിക്കുകയും അതില്‍ വിജയിക്കുകയും ചെയ്ത വ്യക്തിത്വത്തിന്റെ പേരാണ് അനു എന്ന് വിളിച്ചിരുന്ന നാസര്‍ഹസന്‍ അന്‍വര്‍ എന്ന് വെങ്കടേഷ് രാമകൃഷ്ണന്‍ പറഞ്ഞു. കൊച്ചിയിലെ സ്‌കൂള്‍ ഓഫ് മീഡിയാ സ്റ്റഡീസ് എന്ന സ്ഥാപനം യാഥാര്‍ഥ്യമാകുന്നതിന് ദശാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ ഇത്തരമൊരു സ്ഥാപനത്തിന്റെ ആശയം ചര്‍ച്ച ചെയ്തയാളായിരുന്നു അന്‍വര്‍. അപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും അടുത്തദിവസം അത് മറക്കുകയും ചെയ്യുന്ന വാര്‍ത്താചാനല്‍ രീതികളില്‍ നിന്ന് വിഭിന്നമായി പ്രാദേശിക വിഷയങ്ങഴെ ആഴത്തില്‍ സ്പര്‍ശിക്കുന്ന സാറ്റലൈറ്റ് ചാനല്‍ ആരംഭിക്കുന്നതിനുള്ള ആലോചനകളാണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന അവസാനദിവസങ്ങളില്‍ പോലും അദ്ദേഹം നടത്തിയിരുന്നത്. മാധ്യമലോകത്ത് തന്റെതായൊരു സ്പര്‍ശം കൊണ്ടുവരാന്‍ ശ്രമിച്ചയാളാണ് അന്‍വര്‍ എന്നും വെങ്കിടേശ് രാമകൃഷ്ണന്‍ പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. 

കാസര്‍കോട് ഗവ. കോളജിലെ അലൂംനി കൂട്ടായ്മയായ ഒരു വട്ടംകൂടി, സ്‌കിന്നേഴ്‌സ് കാസര്‍കോട് എന്നിവ സംയുക്തമായി ഏര്‍പ്പെടുത്തിയ എന്‍.എച്ച് അന്‍വര്‍ സ്മാരക ജില്ലാതല മാധ്യമ പുരസ്‌കാരം മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍ തോമസ് സമ്മാനിച്ചു. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ ഇ.വി ഉണ്ണികൃഷ്ണന്‍, മാതൃഭൂമി ദിനപത്രത്തിന്റെ കാഞ്ഞങ്ങാട്ട് ബ്യുറോ ലേഖകന്‍ ഇ.വി ജയകൃഷ്ണന്‍ എന്നിവര്‍ അന്‍വര്‍ സ്മാരക മാധ്യമ പുരസ്‌കാരവും വിധികര്‍ത്താക്കളുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായ ഡോക്യുമെന്ററിക്കുള്ള പുരസ്‌ക്കാരം പ്രകാശ് കുട്ടമത്തും ഏറ്റുവാങ്ങി.എന്‍ എച്ച് അന്‍വര്‍ ചാരിറ്റി ഫണ്ട് മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടി വിതരണം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് സണ്ണിജോസഫ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് കെ. വിജയകൃഷണന്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. ശ്രീകാന്ത്, പ്രൊഫ. എം.എ റഹ്മാന്‍, അഡ്വ. പി.വി ജയരാജന്‍, ജി.ബി വത്സന്‍, സിഎച്ച് കുഞ്ഞമ്പു, എസ്.കെ അബ്ദുല്ല, ബപ്പിടി മുഹമ്മദ് കുഞ്ഞി, എം. ലോഹിതാക്ഷന്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad