Type Here to Get Search Results !

Bottom Ad

ക്ഷീരകര്‍ഷകര്‍ക്ക് ഗോരക്ഷകരുടെ മര്‍ദ്ദനം: അക്രമം മുസ്ലിംകളെന്ന് തെറ്റിദ്ധരിച്ച്


ഗ്രേറ്റര്‍ നോയിഡ (www.evisionnews.in): ചന്തയില്‍ നിന്നും വാങ്ങിയ പശുക്കളുമായി വീട്ടിലേക്ക് പോവുകയായിരുന്ന ക്ഷീരകര്‍ഷകര്‍ക്ക് ഗോരക്ഷാ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. സിര്‍സ മാഞ്ജിപൂര്‍ സ്വദേശികളായ ജബാര്‍ സിംഗ്, ഭൂപ് സിംഗ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മെഹ്ന്ദിപൂര്‍ ഗ്രാമത്തില്‍ നിന്നും പശുവിനെയും കിടാവിനെയും വാങ്ങി തിരിച്ചു വരുംവഴിയാണ് ഇവര്‍ അക്രമിക്കപ്പെട്ടത്. ഇവര്‍ മുസ്ലിംകളാണെന്നു കരുതിയായിരുന്നു അക്രമണം.

ഗോരക്ഷാ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തങ്ങള്‍ ഹിന്ദുക്കളാണെന്ന് ഇരകള്‍ കരഞ്ഞുപറഞ്ഞതോടെയാണ് ഇവര്‍ ആക്രമണത്തില്‍ നിന്നും പിന്‍വാങ്ങിയത്. ഇതോടെ ഗുരുതരാവസ്ഥയിലായ ഇവരെ ഉപേക്ഷിച്ച് അക്രമികള്‍ ഓടിപ്പോകുകയായിരുന്നു. 

'ഇരകള്‍ ഒരു പശുവും കിടാവുമായി മെഹ്ന്ദിപൂര്‍ ഗ്രാമത്തില്‍ നിന്നും തിരിച്ചുവരികയായിരുന്നു. വഴിയില്‍ വാഹനം നിര്‍ത്തിയ ഇവര്‍ ഒരു മരത്തണലില്‍ വിശ്രമിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ചില ബി.ജെ.പി പ്രവര്‍ത്തകരും ഗോരക്ഷാ പ്രവര്‍ത്തകരും ഇവരെ കണ്ട് മുസ്ലിംകളാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. അവര്‍ മറ്റുചിലയാളുകളെ കൂടി വിളിച്ചുവരുത്തി അവരെ ആക്രമിക്കുകയാണുണ്ടായത്.' പ്രദേശവാസിയായ മ്യൂസാം ഖാന്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മഹേഷ്, ആഷിഷ് ഓംപാല്‍ എന്നിവര്‍ക്കും കണ്ടാല്‍ തിരിച്ചറിയുന്ന മറ്റ് അഞ്ചുപേര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad