Type Here to Get Search Results !

Bottom Ad

അബ്ദുല്‍ സലാം വധം: കൊലക്കേസ് പ്രതി അടക്കം ആറു പേര്‍ അറസ്റ്റില്‍

കുമ്പള (www.evisionnews.in): കൊലക്കേസ് പ്രതിയായ കുമ്പള പേരാലിലെ അബ്ദുല്‍ സലാമിനെ (32) തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ ബന്ധപ്പെട്ട് മറ്റൊരു കൊലക്കേസ് പ്രതി ഉള്‍പ്പടെ ആറു പേര്‍ അറസ്റ്റില്‍. കേസിലെ മുഖ്യപ്രതി പേരാല്‍ റോഡിലെ മാങ്ങാമുടി സിദ്ദിഖ് (39), പെര്‍വാഡിലെ ഉമര്‍ഫാറൂഖ് (29), സഹീര്‍ (32), ബംബ്രാണയിലെ നിയാസ് (31), ലത്തീഫ് (36), ഹരീഷ് (29) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വ്യാഴാഴ്ച ഉച്ചക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. 

കേസന്വേഷിക്കുന്ന കുമ്പള സിഐ വിവി മനോജിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡ് മുമ്പാകെ പ്രതികള്‍ ഹാജരാവുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുഖ്യപ്രതിയായ മാങ്ങാമുറി സിദ്ദിഖ് ബിജെപി പ്രവര്‍ത്തകന്‍ ദയാനന്ദനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ്.

സിദ്ദീഖിന്റെ മണല്‍ ലോറി പോലീസിനെ കൊണ്ട് പിടിപ്പിച്ചതും വീടുകയറി കുടുംബത്തെ ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിന് കാരണം. കേസില്‍ രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇവരെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad