Type Here to Get Search Results !

Bottom Ad

ബൈക്കിലെത്തി മാല തട്ടിപ്പറിക്കുന്ന സംഘം അറസ്റ്റില്‍


ബേക്കല്‍ (www.evisionnews.in): ബൈക്കിലെത്തി മാല തട്ടിപ്പറിക്കുന്ന രണ്ടംഗ സംഘത്തെ ബേക്കല്‍ എസ്ഐ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. മംഗളൂരു സ്വദേശികളായ വിജയാനന്ദ് (20), ജഗത്(19) എന്നിവരെയാണ് ചൊവ്വാഴ്ച വൈകിട്ട് ബേക്കല്‍ ജംഗ്ഷനില്‍ വെച്ച് അറസ്റ്റുചെയ്തത്.

റോഡരികിലൂടെ നടന്നുപോവുകയായിരുന്ന അറുപതുകാരിയായ ബേക്കലിലെ നാരായണിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപവന്റെ സ്വര്‍ണമാല ബൈക്കിലെത്തിയ ജഗതും വിജയാനന്ദും പൊട്ടിച്ചെടുത്ത ശേഷം പള്‍സര്‍ ബൈക്കില്‍ കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. നാരായണി നിലവിളിച്ചതോടെ നാട്ടുകാര്‍ പിന്തുടരുകയും സ്ഥലത്തെത്തിയ പോലീസ് വടിയെറിഞ്ഞ് വീഴ്ത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബേക്കല്‍ ഉള്‍പ്പെടെ ജില്ലയിലെ നാല് പോലീസ് സ്റ്റേഷനുകളിലായി ആറുകേസുകളില്‍ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. രണ്ടുപേരും.

Post a Comment

0 Comments

Top Post Ad

Below Post Ad