കാസര്‍കോട് (www.evisionnews.in): രണ്ടു കിലോ കഞ്ചാവുമായി വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റിലായി. കുടെ ഉണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു. തളങ്കര കടവത്തെ അബ്ദുല്‍ സമദാനി (27)യാണ് അറസ്റ്റിലായത്.
കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ വെച്ചാണ് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. 2014ല്‍ നടന്ന വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് കേസിലെ പ്രതിയാണ് അബ്ദുല്‍ സമദാനിയെന്ന് പോലീസ് പറഞ്ഞു. സ്‌ക്വാര്‍ഡ് അംഗങ്ങളായ എ.എസ്.ഐ വേണു, ഓസ്റ്റിന്‍ തമ്പി, രാജേഷ്, സിവില്‍ പോലീസ് ഓഫീസര്‍ അജിത്ത്, ഡ്രൈവര്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.
Post a Comment
0 Comments