ആരിക്കാടി (www.evisionnews.in): ഹെല്‍പ്പ് ലൈന്‍ എന്ന പേരില്‍ ആരംഭിച്ച വാട്‌സാപ്പ് ഗ്രൂപ്പ് കൂട്ടായ്മ നവീകരിച്ച ആരിക്കാടി പുല്‍മേട് മൈതാനം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം വിജയ് ഭരദ്വാജ് നാടിന് സമര്‍പ്പിച്ചു. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ അധ്യക്ഷനായി. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫുട്‌ബോള്‍ താരം ടി.പി രഹനേശ് മുഖ്യാതിഥിയായിരുന്നു.
തുടര്‍ന്ന് നടന്ന പ്രദര്‍ശന ഫുട്‌ബോള്‍ മത്സരത്തില്‍ ഐ.എസ്.എല്‍ താരങ്ങളായ മുഹമ്മദ് റാഫി, എന്‍.പി പ്രദീപ്, സകീര്‍ മാനൂപ്പ, സന്തോഷ് ട്രോഫി താരങ്ങളായ ശഹല്‍, മുഹമ്മദ് റാസി, അസിഫ് കോട്ടയില്‍, നൈജീരിയന്‍ താരങ്ങളായ ഫോര്‍ച്യൂന്‍, എ.കെ ചാള്‍സ്, എരിക് ഹബീബ് റഹ്്മാന്‍ എന്നിവരും കളത്തിലിറങ്ങി. കുമ്പള പഞ്ചായത്തിന്റെ അധീനതയിലുള്ള മൈതാനം പത്തു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വാട്‌സാപ്പ് കൂട്ടായ്മ നവീകരിച്ചത്.
Post a Comment
0 Comments