Type Here to Get Search Results !

Bottom Ad

അന്‍വറോര്‍മ്മ മെയ് 7 ന് ആര്‍. ശ്രീകണ്ഠന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.

കാസര്‍കോട്-(www.evisionnews.in) കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടും സാംസ്‌കാരിക പ്രവര്‍ത്തകനും സ്‌കിന്നേഴ്‌സ് കാസര്‍കോട് പ്രസിഡണ്ടുമായിരുന്ന നാസര്‍ ഹസ്സന്‍ അന്‍വറിന്റെ  ഓര്‍മ്മ ദിനമായ ഞായറാഴ്ച അന്‍വറോര്‍മ്മ ഫ്‌ളവേഴ്‌സ് ചാനല്‍ എം.ഡി. ആര്‍. ശ്രീകണ്ഠന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.അന്‍വറിന്റെ  സ്മരണയ്ക്കായി സി.ഒ.എ ജില്ലാ കമ്മിറ്റിയും കാസര്‍കോട് ഗവ.കോളേജിലെ അലൂംനി കൂട്ടായ്മയായ ഒരു വട്ടം കൂടിയും സ്‌കിന്നേഴ്‌സ് കാസര്‍കോടും സംയുക്തമായി ഏര്‍പ്പെടുത്തിയ എന്‍.എച്ച്. അന്‍വര്‍ സ്മാരക ജില്ലാതല മാധ്യമ പുരസ്‌കാരം  മെയ് 7 ന് 3 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോഫറന്‍സ് ഹാളില്‍ നടക്കുന്ന  ചടങ്ങില്‍ മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍.തോമസ്  സമ്മാനിക്കും.  ദ ഹിന്ദു ഫ്രണ്ട് ലൈന്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ വെങ്കടേഷ് രാമകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും.സി.ഒ.എ.സംസ്ഥാന പ്രസിഡണ്ട് കെ. വിജയകൃഷണന്‍ അധ്യക്ഷത വഹിക്കും. എന്‍. എ. നെല്ലിക്കുന്ന് എം.എല്‍.എ ചാരിറ്റി ഫണ്ട് സമര്‍പ്പണം നടത്തും. റഹ്മാന്‍ തായലങ്ങാടി, ഡോ. ഖാദര്‍ മാങ്ങാട്, പ്രൊഫ. എം.എ.റഹ്മാന്‍, അഡ്വ. പി.വി.ജയരാജന്‍, ജി.ബി.വത്സന്‍, എസ്.കെ.അബ്ദുല്ല, സണ്ണി ജോസഫ്, ടി.എ. ഷാഫി, ലതീഷ് കുമാര്‍, സതീഷ് . കെ. പാക്കം, പ്രദീപ് കുമാര്‍, ടി.വി. മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ബപ്പിടി മുഹമ്മദ് കുഞ്ഞി സ്വാഗതവും എം. ലോഹിതാക്ഷന്‍ നന്ദിയും പറയും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad