അണങ്കൂര്‍ (www.evisionnews.in): എസ്.കെ.എസ്.എസ്.എഫ് അണങ്കൂര്‍ ക്ലസ്റ്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സുന്നീ- മുജാഹിദ് ആദര്‍ശ മുഖാമുഖം ഞായറാഴ്ച രാത്രി ഏഴു മണിക്ക് രാത്രി ഏഴുമണിക്ക് അണങ്കൂര്‍ ജംഗ്ഷനില്‍ നടക്കും. കാലാകാലങ്ങളായി അഹ്ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ഉറച്ച കേന്ദ്രമായിരുന്ന മഹല്ലുകളില്‍ ഇസ്ലാമിക ആശയാദര്‍ശങ്ങളെ ചോദ്യം ചെയ്യുകയും പുത്തന്‍ ആശയങ്ങള്‍ പകര്‍ന്ന് നല്‍കുകയും ചെയ്ത് പുതിയ തലമുറയെ കുരുതികൊടുക്കാന്‍ ചിലര്‍ തന്ത്രംമെനയുന്ന സാഹചര്യത്തിലാണ് എസ്.കെ.എസ്.എസ്.എഫ് ആദര്‍ശ മുഖാമുഖം സംഘടിപ്പിക്കുന്നത്.
പരിപാടി സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം മുഖ്യരക്ഷാധികാരിയും ജംഇയ്യത്തുല്‍ ഖുത്തുബാഅ് ട്രഷററും കൂടിയായ അഹമ്മദ് ഫൈസി തുരുത്തി അധ്യക്ഷത വഹിക്കും. എം.ടി അബൂബക്കര്‍ ദാരിമി പ്രഭാഷണം നടത്തും. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എസ്.വൈ.എസ് മണ്ഡലം സെക്രട്ടറി എം.എ ഖലീല്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി, എസ്.വൈ.എസ് മുനിസിപ്പല്‍ പ്രസിഡണ്ട് കെ.എം സൈനുദ്ദീന്‍ ഹാജി, ഹമീദ് ഹാജി ചൂരി, എസ്.വൈ.എസ് എസ്.പി സലാഹുദ്ധീന്‍, യു. സഹദ് ഹാജി, യു. ബഷീര്‍ ഉളിയത്തടുക്ക, സി.എ അബ്ദുല്ലക്കുഞ്ഞി, സി.ഐ.എ സലാം, സ്വാഗത സംഘം ചെയര്‍മാന്‍ ഫൈസല്‍ പച്ചക്കാട്, ട്രഷറര്‍ ഷാഫി ഹാജി തുരുത്തി, ബെദിര ഖത്തീബ് അഹമ്മദ് ദാരിമി, പെരുമ്പള ഖത്തീബ് ഖാസിം ഫൈസി, വിദ്യാനഗര്‍ ഖത്തീബ് ഹക്കിം ദാരിമി, അണങ്കൂര്‍ അബൂബക്കര്‍ അഹ്‌സനി, കൊല്ലമ്പാടി ഖത്തീബ് അബ്ദുസലാം അസ്ഹരി, സത്താര്‍ ഹാജി അണങ്കൂര്‍, മുഹമ്മദ് ബേഡകം, മുനീര്‍ അണങ്കൂര്‍, ബി.എം.എ മുഹമ്മദ് കുഞ്ഞി ഹാജി ബെദിര, ബി.എം.സി കുഞ്ഞഹമ്മദ്, ഷക്കീര്‍ ബെദിര, കെ.എം അബ്ദുല്ല ഹാജി, മൊയ്തീന്‍ കൊല്ലമ്പാടി, വാര്‍ഡ് കൗണ്‍സിലര്‍ ഹമീദ് ബെദിര, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സിറാജ് ഖാസിലേന്‍, മുഹമ്മദലി പച്ചക്കാട്, ക്ലസ്റ്റര്‍ പ്രസിഡണ്ട് സാലിം ബെദിര, ജനറല്‍ സെക്രട്ടറി, ശിഹാബ് അണങ്കൂര്‍, ഹമീദ് ഫൈസി ബെദിര, അബ്ദുസലാം മൗലവി, റൗഫ് കൊല്ലമ്പാടി, ഹാഷിം ഹുദവി അണങ്കൂര്‍, സലാം മൗലവി പള്ളങ്കോട്, ശബീബ് അണങ്കൂര്‍, ഇര്‍ഷാദ് ഹുദവി ബെദിര സംബന്ധിക്കും.
പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി വാഹന പ്രചരണം തുടങ്ങി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ക്ലസ്റ്റര്‍ ജനറല്‍ സെക്രട്ടറി ശിഹാബ് അണങ്കൂറിന് നല്‍കി നിര്‍വഹിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര, അണങ്കൂര്‍ മദ്രസാ കമ്മിറ്റി ചെയര്‍മാന്‍ കടവത്ത് അബ്ദുല്‍ ഖാദര്‍, പൂരണം അബ്ദുല്‍ ഖാദര്‍, മദ്രസ കമ്മിറ്റി സെക്രട്ടറി പി.എ ജലീല്‍, ഹാഷിം ഹുദവി അണങ്കൂര്‍, സലാം മൗലവി പള്ളങ്കോട്, ബഷീര്‍ മൗലവി കോട്ട സംബന്ധിച്ചു.
വാഹന പ്രചാരണം എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ക്ലസ്റ്റര്‍ ജനറല്‍ സെക്രട്ടറി ശിഹാബ് അണങ്കൂറിന് പതാക കെമാറി ഉദ്ഘാടനം ചെയ്തു
Post a Comment
0 Comments