Type Here to Get Search Results !

Bottom Ad

സഹീര്‍ അതുക്കുംമേലെ... അഞ്ചു ഭാഷകളില്‍ ഇ-കൊമോഴ്‌സ് സംവിധാനമൊരുക്കി മലയാളി താരമാകുന്നു


ഇന്ന് ഇ-കൊമോഴ്‌സുകളുടെ കാലം. എന്തും ഏതും വിരല്‍തുമ്പിലൂടെ കണ്‍മുന്നിലേക്ക് വന്നത്തുന്ന കാലം. എന്നാല്‍ ഈ രംഗത്ത് വ്യത്യസ്തനായ ഒരു മലയാളിയുണ്ട് ദുബായില്‍. ഏറ്റവും കുടുതല്‍ ഭാഷകളില്‍ ഇ- കൊമോഴ്‌സ് പോര്‍ട്ടല്‍ ഒരുക്കിയ ആദ്യത്തെ ആള്‍ എന്ന ബഹുമതിക്ക് അര്‍ഹനായ കോഴിക്കോട് നരിക്കുനി സ്വദേശി കെ.പി സഹീറാണ് ആ മലയാളി. ഇംഗ്ലീഷ്, അറബി, ഹിന്ദി, ഉര്‍ദു, മലയാളം, തുടങ്ങിയ അഞ്ച് ഭാഷകളിലാണ് ഇദ്ദേഹം ഈ മേഖലയെ സാധാരണകാര്‍ക്ക് പരിചയപ്പെടുത്തുന്നത്.  (www.evisionnews.in) തന്റെ ............. എന്ന വെബ് പോര്‍ട്ടല്‍ വഴി ഭാഷകള്‍ ഒരുക്കിയാണ് സഹീര്‍ ഈ മേഖലയില്‍ വ്യത്യസ്തനാകുന്നത്. യു.എ.ഇ, ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ സഹീറിന്റെ ഇടം ഇപ്പോള്‍ സജീവമാണ്.

സാധാരണക്കാര്‍ക്ക് മനസിലാക്കുന്ന അവരുടെ മാതൃഭാഷയില്‍ ഇ-കൊമോഴ്‌സിനെ പരിചയപ്പെടുത്തി ഇതിനെ കൂടുതല്‍ ജനകീയമാകാനുള്ള ഒരുക്കത്തിലാണ് സഹീര്‍. ഇതിനകം തന്നെ സഹീറിന്റെ നൂതന കാഴ്ച്ചപ്പാടുകള്‍ ഏറെ ശ്രദ്ധേയമായിട്ടുണ്ട്. ഒരു ബിസിനസ് സംരംഭം എന്ന കാഴ്ച്ചപ്പാടുകള്‍ക്ക് അപ്പുറം സാധാരണകരുടെ ഇടയിലേക്ക് ഈ സംരംഭത്തെ കൂടുതല്‍ എളുപ്പത്തില്‍ പരിചിതമാക്കി. ഭാഷപരമായ പരിമിതികളെ മറികടക്കാനാണ് ഭാഷാ സംവിധാനത്തെ ഇദ്ദേഹം നോക്കിക്കാണുന്നത്. ഈ രംഗത്ത് അധികവും ഡാറ്റ കളക്ഷനുകള്‍ കേന്ദ്രീകരിച്ചുള്ള ക്രയവിക്രയങ്ങളാണ് നടക്കുന്നത്. ശരാശരി (www.evisionnews.in) ക്രയമൂല്യത്തിന് സാധന സാമഗ്രികള്‍ ലഭിക്കുന്ന ഈ മേഖലയിലേക്ക് പ്രവേശിക്കാന്‍ ഇ-മെയില്‍ ഐ.ഡി പോലുള്ള വിവരങ്ങള്‍ വേണം. എന്നാല്‍ സാധാരണ തൊഴിലാളികള്‍ക്ക് പലപ്പോയും ഒരു ഇ-മെയില്‍ ഐ ഡി പോലും ഉണ്ടാവാറില്ല. അത് കൊണ്ട് തന്നെ ഈ മേഖലകളില്‍ ഇത്തരക്കാര്‍ എത്തിപ്പോടാറുമില്ല. അവിടെയാണ് സഹീര്‍ ഓപ്പണ്‍ കാര്‍ട്ട് എന്ന ''എല്ലാവര്‍ക്കും എളുപ്പത്തില്‍ പ്രവേശിക്കാം'' എന്ന ആശയം രൂപപ്പെടുത്തുന്നത്. വെറും മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ തന്നെ സേവനം സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്ന തരത്തിലാണ് തയാറാക്കിയിരിക്കുന്നത്. 

ഇ കോമേഴ്‌സ് മേഖലയിലേക്ക് സഹീര്‍ കൊണ്ടുവന്ന മറ്റു ഒരു മികച്ച ആശയമാണ് ''ഷോപ്പ് ഐഡി'' എന്ന പേരിലുള്ള പുതിയ ആശയം. ഇതിലൂടെ ഒരു മുതല്‍ മുടക്കുമില്ലാതെ ഗള്‍ഫിലെ പ്രവാസികള്‍ക്ക് ഇ- കൊമേഴ്‌സ് വിപണത്തില്‍ പങ്കാളിയാകാന്‍ സാധ്യക്കും. (www.evisionnews.in) ആശയം സംവിധാനം ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ ശ്യഷ്ടിക്കും. ഇവര്‍ക്ക് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു എല്ലാവര്‍ക്കും ഇതിന്റെ ഗുണം പ്രയോജനപ്പെടുത്താമെന്ന മലയാളിയുടെ ചുവടുവെപ്പിന് ഏറെ പ്രധാന്യം അര്‍ഹിക്കുന്നുണ്ട്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു സാധാരണ ജോലിക്കാരനായാണ് സഹീര്‍ ഗള്‍ഫിലെത്തിയത്. അടുത്തുതന്നെ ഈ മേഖലയുടെ കൂടുതല്‍ ആശയ സംവിധാനങ്ങള്‍ എല്ലാ ജി സി സി രാജ്യങ്ങളിലേക്കും എത്തിക്കാനുള്ള തയാറടുപ്പിലാണ് കെ പി സഹീര്‍... +971 55 223 1199.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad