Type Here to Get Search Results !

Bottom Ad

മമ്മുട്ടിയുടെ മരുമകന്‍ നായകനാകുന്ന ചിത്രത്തില്‍ കാസര്‍കോട് സ്വദേശി പ്രധാന വേഷത്തില്‍


കാസര്‍കോട് : (www.evisionnews.in) മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരിപുത്രന്‍ അഷ്‌കര്‍ സൗദാന്‍ നായകനാകുന്ന സിനിമയില്‍ കാസര്‍കോട് സ്വദേശി പ്രധാന വേഷത്തില്‍ എത്തുന്നു. തളങ്കരയിലെ അജ്മല്‍ സിനാണ് പ്രാധാനവേഷത്തില്‍ അഭിനയിക്കുന്നത്. ഇതിന് മുമ്പ് കുഞ്ചക്കോ-ഫഹദ് ചിത്രമായ ടേക്ക് ഓഫിലും സിനന്‍ വേഷമിട്ടിരുന്നു. 

ബബ്ലിമൂസ് എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഭൂമി ഫില്‍മിയ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം.കെ. ശ്രീജിത്താണ്. അഷ്‌കറിന് പുറമേ പുതുമുഖമായ അകില് കോകിലും മലയാളത്തിലെ പ്രമുഖ നടിനടന്‍മാരും ചിത്ത്രത്തില്‍ അഭിനയിക്കുന്നു

ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. ഡിസംബറില്‍ ചിത്രം തീയറ്ററില്‍ എത്തും. കൊല്ലം തിരുവനന്തപുരം ഹൈദരബാദ് എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad