Type Here to Get Search Results !

Bottom Ad

അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ നാലു ഷോറൂമുകളുടെ ഉദ്ഘാടനം ഇമ്രാന്‍ ഹാഷ്മി നിര്‍വഹിച്ചു


മലപ്പുറം (www.evisionnews.in): പുരുഷ വസ്ത്ര ലോകത്തെ രാജ്യാന്തര ബ്രാന്‍ഡായ അഡ്രസ്സ് മെന്‍സ് അപ്പാരല്‍സിന്റെ പുതിയ നാലു ഷോറുമുകളുടെ ഉദ്ഘാടനം പ്രമുഖ ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി നിര്‍വഹിച്ചു. പ്രശസ്ത ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി, സിനി ആര്ടിസ്റ്റ് രാജീവ് പിള്ള, കണ്ണൂര്‍ ഷരീഫ്, അഫ്സല്‍ എന്നിവര്‍ മുഖ്യാത്ഥികളായിരുന്നു. പേരാമ്പ്ര, എടക്കര, പെരിന്തല്‍മണ്ണ, പട്ടാമ്പി എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇതോടെ അഡ്രസ് ഔട്ലെറ്റുകളുടെ എണ്ണം 48 ആയി. രാജ്യന്തര നിലവാരമുള്ള മാറുന്ന കാലത്തെ വസ്ത്ര സങ്കല്പങ്ങള്‍ക്കനുസരിച്ചു മികച്ച ഡിസൈനുകളും ഗുണനിലവാരവും ഏതൊരു കസ്റ്റമറെയും അത്ഭുതപ്പെടുത്തും. 
ഏതൊരു വ്യക്തിക്കും തന്റെ ഇഷ്ട്നുസരണം പെട്ടെന്ന് തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് ഓരോ ഷോപ്പുകളും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇത് അഡ്രസ്സിനെ മറ്റു ഔട്ട്‌ലെറ്റുകളില്‍ നിന്നും വിത്യസ്ഥമാക്കുന്നു. ഓരോ ഷോറൂമിലെയും ഉദ്ഘാടനത്തിനെത്തിയ ജനക്കൂട്ടം തന്നെ അത്ഭുത പ്പെടുത്തിയെന്ന് ഉദ്ഘാടന ശേഷം ഇമ്രാന്‍ ഹാഷിമി പറഞ്ഞു. ഉപപോക്താക്കള്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ മികച്ച ഫാഷന്‍നുകള്‍ വാങ്ങാന്‍ കഴിയും എന്നതാണ് അഡ്രസിനെ മറ്റുള്ളവരില്‍ നിന്നും മികച്ചു നില്‍ക്കുന്നു. 2020 ആകുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഡ്രസ്ന്റെ 100 ഔട്ലെറ്റുകള്‍ തുറക്കാനാണ് പദ്ധതിയെന്ന് അഡ്രസ് ഗ്രൂപ്പ് ചെയര്‍മാനും എം.ഡി യുമായ ശംസുദ്ധീന്‍ നെല്ലറ പറഞ്ഞു. ചടങ്ങില്‍ നാസര്‍, മുഹമ്മദ് ഷഹീര്‍, നിയാസ്, അബ്ബാസ്, ജബ്ബാര്‍, ഗഫൂര്‍, റഷീദ്, ഷാജുദ്ധീന്‍, കെ.എച്ച് ഗഫൂര്‍, ഹനീഫ, റഹീസ് സംബന്ധിച്ചു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad