Type Here to Get Search Results !

Bottom Ad

മാണിക്യവീണയുമായെന്‍ മനസിന്റെ താമരപ്പൂവിലുണര്‍ന്നവളേ; പാട്ടിലും ഒരു കൈ നോക്കി അബ്ദുള്ളക്കുട്ടി


കണ്ണൂര്‍: (www.evisionnews.in) കേരള രാഷ്ട്രീയത്തിലെ പ്രധാന വ്യക്തിത്വമാണ് എപി അബ്ദുള്ളക്കുട്ടി. എസ്എഫ്‌ഐയുടെ സംസ്ഥാന അധ്യക്ഷനായും, കണ്ണൂര്‍ എംഎല്‍എയും എംപിയായുമെല്ലാമായി തിളങ്ങിയയാളുമാണ്. ഇപ്പോളിതാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് ഇരിക്കുമ്പോള്‍, പുതിയ മേഖലയിലേക്ക് ചുവടുവെക്കുകയാണ് അബ്ദുള്ളക്കുട്ടി. പാട്ടിലാണ് ഈ കോണ്‍ഗ്രസ് നേതാവ് കൈവെച്ചിരിക്കുന്നത്.

ചെറിയ പാട്ടൊന്നുമല്ല, മാണിക്യവീണയുമായി മനസിന്റെ താമരപ്പൂവിലൊളിക്കാനാണ് അബ്ദുള്ളക്കുട്ടി ഇറങ്ങിയിരിക്കുന്നത്. പാട്ട് തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലാണ് അബ്ദുള്ളക്കുട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഖദറിനുള്ളില്‍ ഒളിച്ചിരുന്ന കലാകാരനെ കണ്ടെത്തിയ സന്തോഷമായിരുന്നു അണികള്‍ക്ക് പറയാനുമുണ്ടായിരുന്നത്. കോണ്‍ഗ്രസിലേക്ക് പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ നല്ലത്, പാട്ട് പാടിയുള്ള കലാജീവിതമായിരുന്നുവെന്ന് പറയുന്നവരുമുണ്ട്. 


മാണിക്യവീണയുമായിയുടെ കവര്‍സോങ് എന്ന പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കസേരയിലിരുന്ന് കാണികളെ കൈകൂപ്പിയാണ് അബ്ദുള്ളക്കുട്ടി പാട്ട് തുടങ്ങുന്നത്. പ്രമുഖ നേതാവിന്റെ രാഗവും താളബോധവുമെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തിയതിന് ശേഷം, വീണ്ടും കൈകൂപ്പി അബ്ദുള്ളക്കുട്ടി മറയുന്നു. തമാന്‍ അബ്ദുള്ള, അമന്‍ റോസ്, ഷഹിന്‍ എന്നിവരാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. മൂന്നേ മുക്കാല്‍ മിനുട്ടോളമുള്ള വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

മുന്‍പും അബ്ദുള്ളക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പ്രകടനങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനവേളയിലെ അബ്ദുള്ളക്കുട്ടിയുടെ വീഡിയോ ഇപ്പോളും നവമാധ്യമങ്ങളില്‍ ഹിറ്റാണ്. ഇതിന് പിന്നാലേയാണ് അബ്ദുള്ളക്കുട്ടി പാട്ടുമായി എത്തുന്നത്. എസ്എഫ്‌ഐ സംസ്ഥാന അധ്യക്ഷനായിരുന്നു അബ്ദുള്ളക്കുട്ടി, കണ്ണൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടുവട്ടം ലോകസഭയിലെത്തിയയാളാണ്. പിന്നീട് സിപിഐഎം വിട്ട് കോണ്‍ഗ്രസിലെത്തിയ കുട്ടി, കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കലശേരി മണ്ഡലത്തില്‍ എഎന്‍ ഷംസീറിനോടാണ് അബ്ദുള്ളക്കുട്ടി പരാജയപ്പെട്ടത്. കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥുള്‍പ്പെടെയുള്ളവരും മുന്‍പ് ഗാനവുമായി രംഗത്തെത്തിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad