Type Here to Get Search Results !

Bottom Ad

അബ്ദുല്‍ സലാം വധം: പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന: കര്‍ണാടക കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതം


കുമ്പള (www.evisionnews.in): കുമ്പള പെര്‍വാഡിലെ അബ്ദുല്‍ സലാമിനെ (32) തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന. പ്രതികളെ കണ്ടെത്താന്‍ കുമ്പള സി.ഐ വി.വി മനോജിന്റെ നേതൃത്വത്തില്‍ കര്‍ണാടക കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെയും സഹായം തേടിയിട്ടുണ്ട്. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി വരെ ബന്തറിലും സുള്ള്യയിലും തിരച്ചില്‍ നടത്തിയെങ്കിലും ഘാതകരെ കുറിച്ചുള്ള വിവരം ലഭിച്ചില്ല. 

ഞായറാഴ്ച ആറുമണിയോടെയാണ് അബ്ദുല്‍ സലാമിനെ കുമ്പള മാളിയങ്കര കോട്ടേക്കാറിലെ ആളൊഴിഞ്ഞ സ്ഥലത്ത് തലയറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. അബ്ദുല്‍ സലാമിന്റെ സുഹൃത്ത് കുമ്പള ബദരിയ നഗറിലെ നൗഷാദ് (25)യും വെട്ടേറ്റ നിലയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

അതേസമയം മണല്‍കടത്തുമായി ബന്ധപ്പെട്ട കുടിപ്പകയാണ് കൊലക്ക് കാരണമെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അബ്ദുല്‍ സലാമിന്റെ മൃതദേഹം വിദഗ്ദ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയിട്ടുണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad