Type Here to Get Search Results !

Bottom Ad

ജില്ലയിൽ എ പ്ലസ്കാരുടെ കുട്ടായ്മ രൂപികരിച്ചു


കാസറഗോഡ് (www.evisionnews.in):ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ എ പ്ലസ്  ക്ലബ്
രൂപീകരിച്ചു
 പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്, എ ഗ്രേഡ് നേടുകയും ചെയ്യുന്ന വിദ്യാർത്ഥികളെ  മാർഗ്ഗ നിർദ്ദേശം നൽകുകയാണ് ക്ലബിന്റെ ലക്ഷ്യം  . പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളിലും ബിരുദ ബിരുദാനന്തര പരീക്ഷകളിലും ജില്ലയിലെ വിദ്യാർത്ഥികളുടെ വിജയ നിരക്ക് താരതമ്യേന കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അർഹരായ വിദ്യാർത്ഥികളെ ഗവേഷണ രംഗത്തേക്കും മറ്റു ഉന്നത വിദ്യാഭ്യാസ രംഗങ്ങളിലേക്കും എത്തിക്കുന്നതിനായി ജൂനിയർ, സീനിയർ, മെൻറർ എന്നിങ്ങനെ മൂന്നു തരത്തിലുള്ള മെമ്പർഷിപ്പുകൾ എപ്ലസ് ക്ലബിൽ ഒരുക്കിയിട്ടുണ്ട്. ഐസ് ആർ ഒ , നേവൽ അക്കാഡമി പോലെയുള്ള സ്ഥാപനങ്ങളിലേക്കുള്ള സന്ദർശനങ്ങളും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള പ്രത്യേക കരിയർ ഗൈഡൻസ്, കൗൺസിലിംഗ് ക്ലാസുകളും ക്ലബിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തം.പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകരും പ്രശസ്ത അദ്ധ്യാപകരും ശാസ്ത്രജ്ഞരും ഡോക്ടർമാരും അടങ്ങുന്ന സംഘം ക്ലബ് അംഗങ്ങൾക്ക് മാർഗ നിർദ്ദേശം നൽകും.
ഇപ്പോൾ പത്താം ക്ലാസ്, പ്ലസ് വൺ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ജൂനിയർ മെമ്പർഷിപ്പ് നേടാവുന്നതാണ്.മെമ്പർഷിപ്പിനും മറ്റു വിവരങ്ങൾക്കും വേണ്ടി 9995238336, 9020022110 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
എടനീർ സ്വാമിജീസ് ഹയർ സെക്കണ്ടറി ' സ്കൂളിലെ സഹീർ അദ്നാൻ പ്രസിഡന്റും ബർണറ്റ് റോസ് സെക്രട്ടറിയായും ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ ആർ. രഞ്ജിത്ത് ട്രഷററായും ആയിഷ ഷഹമ ഹനാൻ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിലെ സൈനബ് ബങ്കര, ആലിയ ഹയർ സെക്കണ്ടറി സ്കൂളിലെ   ഫാത്തിമ നയ്മ എന്നിവരെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.
ജില്ലാ കളക്ടർ ജീവൻ ബാബു ഐ എ സ് ക്ലബിന്റെ ലോഗോ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ഇത്തരത്തിലുള്ള ഒരു കാൽവയ്പ് നടത്തിയ വിദ്യാർത്ഥികളെ കളക്ടർ പ്രത്യേകം അഭിനന്ദിച്ചു. പ്രസന്നകുമാരി, രാധാകൃഷ്ണൻ, അബ്ദുൽ നിസാർ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad