Type Here to Get Search Results !

Bottom Ad

ബന്തിയോട്ടെ വ്യാപാരിയെ വെട്ടിക്കൊന്ന കേസില്‍ 4 പേര്‍ അറസ്റ്റില്‍


കാസര്‍കോട്: (www.evisionnews.in) ബന്തിയോട് കുടാല്‍ മേര്‍ക്കള മണ്ടേക്കാപ്പിലെ വ്യാപാരി രാമകൃഷ്ണ(47)നെ കടയില്‍ കയറി വെട്ടിക്കൊന്ന കേസില്‍ നാലു പേരെ കുമ്പള സി.ഐ. വി.വി മനോജ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി എടനീര്‍ ചൂരിമൂല ഹൗസിലെ ബി.എം ഉമ്മര്‍ ഫാറൂഖ്(36), പൊവ്വല്‍ സ്റ്റോര്‍ ക്വാര്‍ട്ടേഴ്സിലെ നൗഷാദ് ഷെയ്ഖ് (33), ബോവിക്കാനം എട്ടാംമൈല്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അബ്ദുല്‍ ആരിഫ് എന്ന അച്ചു (33), ചെങ്കള റഹ്മത്ത് നഗര്‍ ചോപ്പാല ഹൗസില്‍ കെ. അഷ്റഫ് (23) എന്നിവരാണ് അറസ്റ്റിലായത്. 

കാസര്‍കോട് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണാണ് പത്രസമ്മേളനത്തില്‍ അറസ്റ്റ് വിവരം അറിയിച്ചത്. പ്രതികള്‍ സഞ്ചരിച്ച കെ.എല്‍ 14 ടി 9665 നമ്പര്‍ കാര്‍ ദേര്‍ളക്കട്ടെയില്‍ കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട് ഡി.വൈ.എസ്.പി. എം.വി സുകുമാരന്‍, കുമ്പള സി.ഐ. വി.വി മനോജ്, എസ്.ഐ.മാരായ ജയശങ്കര്‍, ഫിലിപ് തോമസ്, സ്പെഷ്യല്‍ സ്‌ക്വാഡ് എ.എസ്.ഐ.മാരായ നാരായണന്‍ നായര്‍, സി.കെ ബാലകൃഷ്ണന്‍, എസ്.ഇ.പി.ഒ. മാരായ ലക്ഷ്മി നാരായണന്‍, അബൂബക്കര്‍ കല്ലായി, മോഹനന്‍, ചന്ദ്രശേഖരന്‍, ശ്രീജിത്, ശിവകുമാര്‍, അജയന്‍, രാജീവന്‍, വി.കെ സുരേഷ്, രാജേഷ് ആലപ്പുഴ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad