Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് ഉടന്‍ പുതുക്കേണ്ടത് 365 പാലങ്ങള്‍


തിരുവനന്തപുരം: (www.evisionnews.in) സംസ്ഥാനത്തെ 2300 പാലങ്ങളില്‍ കേടില്ലാത്ത 606 പാലങ്ങള്‍ മാത്രമാണെന്ന് മന്ത്രി ജി. സുധാകരന്‍. ഇതില്‍ 365 എണ്ണം ഉടന്‍ പുതുക്കിപ്പണിയണം. നൂറു വര്‍ഷമായിട്ടും കേടില്ലാത്ത പത്ത് പാലങ്ങളുണ്ട്. ഈ പാലങ്ങളെ ആദരിക്കും. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. 

ഡിസംബറിനകം റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1.12 ലക്ഷം കോടി രൂപ ചെലവിടും. ഇതില്‍ 40,000 കോടി രൂപ ദേശീയ പാതകള്‍ക്കായി കേന്ദ്രം അനുവദിച്ചതാണ്. നൂറു വര്‍ഷത്തിനിടെ സംസ്ഥാനത്തെ പാലങ്ങള്‍ ആരും പരിശോധിച്ചിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇപ്പോള്‍ പരിശോധന നടന്നത്

നൂറ്റാണ്ട് പിന്നിടുന്ന പാലങ്ങള്‍ 
തിരുവനന്തപുരം: കുണ്ടമണ്‍കടവ് പാലം, നേമം -പാമാംകോട് കല്ലാര്‍പ്പാലം ചിറ്റാര്‍ അരുവിക്കര ജഗതിപ്പാലം നെടുമങ്ങാട് തൊടുപുഴ: മാറികപ്പാലം ആറന്‍മുള: ഐക്കാട് പാലം കോട്ടയം: ളായിക്കാട് പാലം എറണാകുളം: മൂവാറ്റുപുഴപ്പാലം.

https://www.facebook.com/apabdullakutty/videos/1422764257793968/
Tags

Post a Comment

0 Comments

Top Post Ad

Below Post Ad