Type Here to Get Search Results !

Bottom Ad

24ാമത് മിറാക്കിള്‍ ട്രോഫി മെയ് 13 മുതല്‍


കാസര്‍കോട് : (www.evisionnews.in) മിറാക്കിള്‍ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് കള്‍ച്ചറല്‍ ക്ലബ്ബിന്റെയും നെഹ്രു യുവകേന്ദ്രയുടെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ പ്രമുഖരായ എട്ട് ടീമുകളെ അണിനിരത്തി കൊണ്ടുള്ള 24-ാമത് മിറാക്കിള്‍ ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള ജില്ലാതല സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മെയ് 13 മുതല്‍ മിറാക്കിള്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തപ്പെടും.

സിറ്റിസണ് ഉപ്പള, യംഗ് ചാലഞ്ചേര്‍സ് കുന്നില്‍, വിഗാന്‍സ് മൊഗ്രാല്‍ പുത്തുര്‍, യുണൈറ്റഡ് കൈനോത്ത് മേല്‍പറമ്പ്, ബാച്ച് ലേര്‍സ് മൊഗ്രാല്‍ പുത്തുര്‍, കാസ്‌ക്കോ കോട്ടക്കുന്ന്, ടൗണ് ടീം മൊഗ്രാല്‍, മിറാക്കള്‍ കമ്പാര്‍ തുടങ്ങിയ ടീമുകള്‍ മാറ്റുരയ്ക്കും. മെയ് 13 ശനിയാഴ്ച്ച ആദ്യ മത്സരത്തില്‍ കുന്നില്‍ യംഗ് ചാലഞ്ചേര്‍സ് വിഗാന്‍സ് കടവത്തുമായി ഏറ്റുമുട്ടും.


Post a Comment

0 Comments

Top Post Ad

Below Post Ad