Type Here to Get Search Results !

Bottom Ad

ആരിക്കാടി മേഖലാ എം.എസ്.എഫ് സമ്മര്‍ ഫെസ്റ്റ്2017 സമാപിച്ചു


ആരിക്കാടി: (www.evisionnews.in)  ആരിക്കാടി മേഖലാ എം.എസ്.എഫ് സമ്മര്‍ ഫെസ്റ്റ്2017 സമാപിച്ചു. ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിസ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സുല്‍ത്താന്‍സ്  ടിപ്പു ചാമ്പ്യന്‍സ് ആയപ്പോള്‍ അങ്ങാടി സ്ട്രൈക്കര്‍സ് റണ്ണേഴ്സ്ആപ് ആയി. ക്രിക്കറ്റില്‍ റൈസിംഗ് സ്റ്റാര്‍ പുജൂര്‍ വിന്നേഴ്സും ബാഷേര്‍സ് ചെറിയാകുന്നില്‍  റണ്ണേഴ്സും ആയി. എപ്രില്‍ 14ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം.അഷ്‌റഫ് ഉല്‍ഘാടനം ചെയ്തതോടെ ആരംഭിച്ച ആരിക്കാടി മേഖലാ  എം.എസ്.എഫ് സമ്മര്‍ ഫെസ്റ്റിന്‌ടെ ഭാഗമായി ജൂനിയര്‍ ഫ്‌ളഡ്‌ലൈറ്റ് ക്രിക്കറ്റ്, ഫൂടിബോള്‍ മല്‍സരം, മദ്രസാ വിദ്ധ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളിലായി ഖുര്‍ആന്‍,ബാങ്ക് വിളി മല്‍സരം, ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍,മദ്രസകള്‍,പങ്കെടുപ്പിച്ചുളള ജനറല്‍ ക്വിസ്സ് മല്‍സരം,ഫാമിലി ക്വിസ്സ് മല്‍സരം,കരിയര്‍ ഗൈഡന്‍സ് & മോട്ടിവേഷന്‍ ക്ലാസ്സ്,
ഡിയര്‍ പാരന്‍സ് ബോധവല്‍ക്കരണ ക്ലാസ്സ് തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന  പരിപാടികള്‍ സംഘടിപ്പിച്ചു.

സമാപന പരിപാടി മണ്ഡലം മുസ്ലിം ലീഗ്  ജനറല്‍ സെക്രട്ടറി എം.അബ്ബാസ് ഉല്‍ഘാടനം ചെയ്തു.  എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി ട്രോഫി വിതരണം നിര്‍വഹിച്ചു. ഡിയര്‍ പേരന്റസ് ക്ലാസ്സിന് ഇന്റര്‍ നാഷ്ണല്‍ ട്രൈനര്‍ ശ്രീ:വേണുഗോപാല്‍ നേതൃത്വം വഹിച്ചു.
ആരിക്കാടി മേഖലാ എം.എസ്.എഫ്.ഭാരവാഹികളായ റഷീദ് പുജൂര്‍,മശൂദ് കുന്നില്‍, റുവൈസ് ആരിക്കാടി, അബ്ഹാന്‍ ബന്നങ്കുളം,കലാം ഓള്‍ഡ് റോഡ്,ഫാരിസ് കുമ്പോല്‍,മന്‍സൂര്‍ കുമ്പോല്‍,സലാം ചെറിയ കുന്നില്‍, ആസിഫ് ബന്നങ്കുളം സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad