Type Here to Get Search Results !

Bottom Ad

കോണ്‍ട്രാക്‌ടേര്‍സ് യൂത്ത് വീംഗ് പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

കാസര്‍കോട്: കരാറുകാരോട് സര്‍ക്കാര്‍ കാട്ടുന്ന മൗലികാവകാശ ലംഘനത്തില്‍ പ്രതിഷേധിച്ച് കോണ്‍ട്രാക്‌ടേര്‍സ് യൂത്ത് വീംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുലിക്കുന്നിലെ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ചെറുകിട, ഇടത്തരം കരാറുകാര്‍ നേരത്തെ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് പ്രവൃത്തി പൂര്‍ത്തീകരിച്ചിരുന്നത്. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പവര്‍ ഓഫ് അറ്റോര്‍ണി പിന്‍വലിച്ചിരിക്കുകയാണ്. ഇത് കരാറുകാരോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയാണെന്ന് യൂത്ത് വിംഗ് ആരോപിച്ചു. മാര്‍ച്ച് കെ. മൊയ്തീന്‍ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് നസീര്‍ ടി.കെ. അധ്യക്ഷത വഹിച്ചു.
key words;youth-wing-contarcters-march
Tags

Post a Comment

0 Comments

Top Post Ad

Below Post Ad