ലഖ്നൗ (www.evisionnews.in): സംസ്ഥാനത്തെ പൊതുഅവധി ദിനങ്ങള്‍ വെട്ടിചുരുക്കാന്‍ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നു. സ്‌കൂളുകളില്‍ നിന്നുമാണ് പുതിയ പരിഷ്‌കരണത്തിന് തുടക്കം. മഹാന്‍മാരുടെ ജന്‍മദിനത്തില്‍ ഇനി മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധിയില്ല. അവധി നല്‍കുന്നതിന് പകരം മഹാന്മാരെ കുറിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ രണ്ടു മണിക്കൂര്‍ പ്രോഗ്രാം സംഘടിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്‌കൂള്‍ അധികൃതരോട് നിര്‍ദേശിച്ചു.
ഡോ. ബിആര്‍ അബ്ദേക്കറിന്റെ 126-ാം ജന്മദിന വാര്‍ഷിക ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. മഹാന്‍മാരുടെ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കണം. മഹാന്‍മാരില്‍ നിന്നും രാജ്യത്തിന് വേണ്ടിയുള്ള അവരുടെ സംഭാവനകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാന്‍ കുട്ടികളെ പ്രചോദിതരാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. പൊതു അവധികള്‍ കാരണം 220 അധ്യയന ദിനങ്ങള്‍ 120 ആയി കുറഞ്ഞു. പൊതു അവധികള്‍ നല്‍കുന്ന സമ്പ്രദായം ഇനിയും തുടര്‍ന്നാല്‍ കുട്ടികളെ പഠിപ്പിക്കാന്‍ ദിനങ്ങള്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post a Comment
0 Comments