കാഞ്ഞങ്ങാട് : (wwww.evisionnews.in) പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആധുനിക ചികിത്സ ലഭിക്കുന്ന സമഗ്ര കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റുകയെന്നതാണ് സര്‍ക്കാറിന്െറ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര് പറഞ്ഞു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് ഡയാലിസിസ് യൂനിറ്റിന്െറ ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എഴു ജില്ലകളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള് ഇതിനായി തെരഞ്ഞടുത്തിട്ടുണ്ട്. 8 ജില്ലകളില് സൂപ്പര് സ്‌പെഷ്യാലിറ്റി ആശുപത്രികള് പടിപടിയായി വളര്ത്തികൊണ്ടുവരാനാണ് സര്ക്കാറിന്െറ ശ്രമം. ആര്ദ്രം പദ്ധതിയിലൂടെ ആശുപത്രികളെ രോഗീസൗഹൃദമാക്കുന്നതിനുള്ള പരിശ്രമങ്ങളും നടക്കുകയാണ്. ഒരു പ്രസംഗം പോലെ ഒറ്റശ്വാസത്തില് എളുപ്പത്തില് ചെയ്യാവുന്ന കാര്യങ്ങളല്ല ഇവയൊന്നും .എന്നാല് ജനങ്ങളുടെയും ജനപ്രതിനിധികളുടെയു മറ്റു സന്നദ്ധ സംഘടനകളുടെയും സര്വോപരി നാട്ടുകാരുടെയും സഹായമുണ്ടെങ്കില് നാലു വര്ഷം കൊണ്ട് കേരളത്തിന്െറ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള് കൊണ്ടു വരാന് കഴിയും ശൈലജ ടീച്ചര് പറഞ്ഞു. കേരളത്തിലെ 67 ശതമാനത്തോളംപേര് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന സംസ്ഥാനത്ത് സര്ക്കാറിന്െറ ഇത്തരത്തിലുള്ള ഇടപെടലിലൂടെ ചികിത്സാ ചിലവ് ഗണ്യമായി കുറയ്ക്കാനും കഴിയും .
ജില്ലാ ആശുപത്രിക്ക് ഉടന് തന്നെ ഹൃഗ്ഗ്രദാഗ ചികിത്സക്കായുള്ള കാത്തേലാബ് സൗകര്യവും ഉടന് ഏര്‌പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി. ബഷീര് അധ്യക്ഷത വഹിച്ചു. പി.കരുണാകരന് എം.പി. മൂന്നേകാല് ലക്ഷം രൂപ ചിലവില് തടവുകാര്ക്കുള്ള പ്രത്യേക ബ്‌ളോക്കിന്െറ ഉദ്ഘാടനം നിര്വഹിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് സ്ത്രീകള്ക്കുള്ള സ്തനാര്ബുദം ആരംഭദശയിലേ കണ്ടത്തെുന്നതിനുള്ള മാമോഗ്രാം യൂനിറ്റിന്െറ ഉദ്ഘാടനം നിര്വഹിച്ചു. ഉദുമ എം.എല്എ. കെ.കുഞ്ഞിരാമന്, ഡോ.രാമചന്ദ്രന്, വിവിധ പാര്ട്ടികളുടെ നേതാക്കളായ കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്, ജ്യോതിബസു, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്, എം.പൊക്‌ളന്, ബങ്കളം കുഞ്ഞികൃഷ്ണന്, ഹക്കീം കുന്നില് , വിനോദ്കുമാര് പള്ളയില് വീട്, സി.വി.ദാമോദരന്, മെഡിക്കല് സൂപ്രണ്ട് ഡോ.സുനന്ദ നന്ദന്, എന്നിവര് ആശംസകള് നേര്ന്നു. ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ഏ.പി.ദിനേശ്കുമാര് സ്വാഗതം പറഞ്ഞു.
Post a Comment
0 Comments