ചട്ടഞ്ചാല്‍: (www.evisionnews.in) കലാപം സൃഷ്ടിച്ച് കാസര്‍കോടിനെ കലാപ ഭൂമിയാക്കാന്‍ വേണ്ടിയാണ് വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ചൂരിയിലെ പള്ളി ഇമാം റിയാസ് മൗലവിയെ കൊലപെടുത്തിയത് എന്നും ഇതിന്റെ പ്രതികളെ മാത്രമല്ല ഇതിന്റെ ഗൂഢാലോചന നടത്തിയ ശക്തികളെയും ഉന്നത തല അന്വേഷണം നടത്തി നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി ടി അഹമദലി ആവശ്യപ്പെട്ടു .
മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം നടത്തിയ യുവരോഷം പരിപാടി ചട്ടഞ്ചാലില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രസിഡണ്ട് പി എച്ച് ഹാരിസ് തൊട്ടി അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. പ്രമുഖ പ്രഭാഷകന്‍ ടി എ മുഹമ്മദ് ബിലാല്‍ എടത്തല ആലുവ, മുഖ്യ പ്രഭാഷണം നടത്തി.എം സി ഖമറുദ്ധീന്‍,കെ ഇ എ ബക്കര്‍ ,കല്ലട്ര മാഹിന്‍ ഹാജി,എം എസ് മുഹമ്മദ് കുഞ്ഞി, ടി ഡി കബീര്‍ തെക്കില്‍, പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജി, ഹംസ തൊട്ടി, കെ ബി എം ഷരീഫ് കാപ്പില്‍, ഹാജി അബ്ദുല്ല ഹുസൈന്‍, മന്‍സൂര്‍ മല്ലത്ത്, അബ്ദുല്ല കുഞ്ഞി കീഴൂര്‍,എം എച്ച് മുഹമ്മദ് കുഞ്ഞി മങ്ങാട്, മുനീര്‍ ബന്താട്,റഫീഖ് മാങ്ങാട്, അബ്ബാസ് കൊളച്ചപ്പ്, റഊഫ് ഉദുമ, ടി ഡി ഹസ്സന്‍ ബസരി, അസ്ലം കീഴൂര്‍, അബുബക്കര്‍ കണ്ടത്തില്‍, എം ബി ഷാനവാസ്, ഷഫീഖ് മയിക്കുഴി, ഹൈദറലി പടുപ്പ്,നശാത്ത് പരവനടുക്കം, നവാസ് ചെമ്പരിക്ക, സഫ്വാന്‍ മങ്ങാടന്‍, ടി കെ ഹസീബ്, സിറാജ് പടിഞ്ഞാര്‍, മുസ്തഫ മച്ചിനടുക്കം, എപി ഹസൈനാര്‍ എന്നിവര്‍ പ്രസംഗിച്ചു
Post a Comment
0 Comments