Type Here to Get Search Results !

Bottom Ad

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തുന്ന ചിത്രം: അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് ഉത്തരവിട്ടു; വിഐപി ദര്‍ശനം അനുവദിക്കാനാവില്ലെന്ന് കടകംപള്ളി


തിരുവനന്തപുരം: (www.evisionnews.in) ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തുന്ന രീതിയില്‍ പ്രചരിച്ച ചിത്രങ്ങള്‍ വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം ബോര്‍ഡ്. ശബരിമല സന്നിധാനത്ത് പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നതിന് വിലക്കുള്ളപ്പോഴാണ് സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിച്ചതായി ചിത്രം പ്രചരിച്ചത്. വിവാദമായതോടെയാണ് ആധികാരികത പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കൊല്ലത്ത് നിന്നുള്ള ഒരു വ്യവസായിക്ക് ശബരിമല സന്നിധാനത്ത് പ്രത്യേക പരിഗണന ലഭിച്ചതായി പരാതി കിട്ടിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിഐപി ദര്‍ശനം അനുവദിക്കാനാവില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇത്തരത്തിലുള്ള നടപടികള്‍ അവസാനിപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

വ്യവസായിക്കൊപ്പം ചില സ്ത്രീകളും ശബരിമലയില്‍ എത്തിയതായി പരാതിയില്‍ പറയുന്നുണ്ട്. ഇതും വിശദമായി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad