Type Here to Get Search Results !

Bottom Ad

വിജയ് മല്യ ലണ്ടനിൽ അറസ്റ്റിൽ



ലണ്ടൻ∙ രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ ലണ്ടനിൽ അറസ്റ്റില്‍. സ്കോട്‌ലൻഡ് യാർഡ് ആണ് ഇന്നു രാവിലെ മല്യയെ അറസ്റ്റ് ചെയ്തത്. വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 
17 ബാങ്കുകളിൽ നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യർഥനയനുസരിച്ചായിരുന്നു നടപടി. 
ബ്രിട്ടനിൽ കഴിയുന്ന മല്യയെ തിരികെ എത്തിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർപ്രകാരം മല്യയെ ഇന്ത്യയിലേക്കു തിരികെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി എട്ടിന് ഇന്ത്യ ബ്രിട്ടന് കത്തു നൽകിയിരുന്നു. ഇന്ത്യയുടെ അഭ്യർഥന പ്രകാരമാണോ നടപടിയെന്ന് വ്യക്തമല്ല.

Post a Comment

0 Comments

Top Post Ad

Below Post Ad