ന്യൂഡല്‍ഹി : (www.evisionnews.in) ഗുരുഗ്രാമില്‍നിന്നു ഗാസിപുര്‍ മാണ്ഡിയിലേക്കു പോത്തുകളെ കൊണ്ടുപോയ മൂന്നുപേരെ മൃഗ സംരക്ഷണ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. തെക്കന്‍ ഡല്‍ഹിയിലാണു സംഭവം. മൂന്നുപേര്‍ക്കെതിരെയും മൃഗങ്ങളോടു മോശമായി പെരുമാറിയെന്ന കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. മൃഗ സംരക്ഷണ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരുക്കേറ്റ മൂവരെയും എയിംസില്‍ പ്രവേശിപ്പിച്ചു ചികില്‍സ നടത്തിയതായി പൊലീസ് അറിയിച്ചു. പോത്തുകളെ, ഗാസിപുര്‍ മാണ്ഡിയിലുള്ള അറവുശാലയിലേക്കു കൊണ്ടുപോകുകയായിരുന്നു ഇവര്‍. എന്നാല്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ ആരും പരാതപ്പെട്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, ഗോ സംരക്ഷകരല്ല, ദീര്‍ഘകാലമായി ഡല്‍ഹിയില്‍ മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരാണ് പിഎഫ്എ എന്ന സന്നദ്ധ സംഘടയെന്നും പൊലീസ് അറിയിച്ചു. പോത്തുകളെ കടത്തുകയായിരുന്നവരെ ആക്രമിച്ചിട്ടില്ലെന്ന് മൃഗ സംരക്ഷണ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഡല്‍ഹിയില്‍ പോത്തുകളെ കടത്തിയ മൂന്നുപേരെ മൃഗ സംരക്ഷണ പ്രവര്‍ത്തകര്‍ മര്‍ദിച്ചു
14:26:00
0
ന്യൂഡല്‍ഹി : (www.evisionnews.in) ഗുരുഗ്രാമില്‍നിന്നു ഗാസിപുര്‍ മാണ്ഡിയിലേക്കു പോത്തുകളെ കൊണ്ടുപോയ മൂന്നുപേരെ മൃഗ സംരക്ഷണ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. തെക്കന്‍ ഡല്‍ഹിയിലാണു സംഭവം. മൂന്നുപേര്‍ക്കെതിരെയും മൃഗങ്ങളോടു മോശമായി പെരുമാറിയെന്ന കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. മൃഗ സംരക്ഷണ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരുക്കേറ്റ മൂവരെയും എയിംസില്‍ പ്രവേശിപ്പിച്ചു ചികില്‍സ നടത്തിയതായി പൊലീസ് അറിയിച്ചു. പോത്തുകളെ, ഗാസിപുര്‍ മാണ്ഡിയിലുള്ള അറവുശാലയിലേക്കു കൊണ്ടുപോകുകയായിരുന്നു ഇവര്‍. എന്നാല്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ ആരും പരാതപ്പെട്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, ഗോ സംരക്ഷകരല്ല, ദീര്‍ഘകാലമായി ഡല്‍ഹിയില്‍ മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരാണ് പിഎഫ്എ എന്ന സന്നദ്ധ സംഘടയെന്നും പൊലീസ് അറിയിച്ചു. പോത്തുകളെ കടത്തുകയായിരുന്നവരെ ആക്രമിച്ചിട്ടില്ലെന്ന് മൃഗ സംരക്ഷണ പ്രവര്‍ത്തകര്‍ അറിയിച്ചു.
Post a Comment
0 Comments