Type Here to Get Search Results !

Bottom Ad

ബദിയഡുക്ക കോ-ഓപ്പറേറ്റീവ് കോളജിലെ എം കോം വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


ബദിയഡുക്ക: ബദിയഡുക്ക കോ-ഓപ്പറേറ്റീവ് കോളജിലെ എം കോം വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുംബഡാജെ ഉമ്പ്രംഗളയിലെ ശശിധരന്റെ മകളുമായ രേണുക(19)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാതാപിതാക്കള്‍ സാധനങ്ങള്‍ വാങ്ങാനായി ടൗണിലേക്ക് പോയിരുന്നു. വൈകീട്ട് മൂന്നുമണിയോടെ സഹോദരനൊപ്പം ടി വി കണ്ടുകൊണ്ടിരിക്കെ മുറിയിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. പിന്നീട് സുഹൃത്ത് വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിനെതുടര്‍ന്ന് സഹോദരന് ബന്ധപ്പെട്ടതിനെതുടര്‍ന്ന് മുറി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

മാതാവ്: നളിനി. സഹോദരങ്ങള്‍: രതീഷ്, ചേതന.

Post a Comment

0 Comments

Top Post Ad

Below Post Ad