മേല്‍പറമ്പ്: (www.evisionnews.in) റിയാസ് മൗലവി കൊലപാതകവുമായി ബന്ധപെട്ട് സംഘ് പരിവാര്‍ ഗൂഡാലോചന പുറത്ത് കൊണ്ട് വരിക പ്രതികള്‍ക്ക് യുഎപിഎ ചുമത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഏപ്രില്‍ 21 ന് വെള്ളിയാഴ്ച്ച 3 മണിക്ക് ചട്ടഞ്ചാലില്‍ യുവരോഷം പരിപാടി സംഘടിപിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം നേതൃയോഗം തീരുമാനിച്ചു.
യൂത്ത് ഫോര്‍ എര്‍ത്ത് ജലസംരക്ഷണ ക്യംപയിന് 19 ന് രാവിലെ 8 മണിക്ക് മല്ലം മധു വാഹിനി പുഴ ശുചീകരിച്ച് ഉദ്ഘാടനം നിര്‍വഹിക്കും.
പ്രസിഡണ്ട് ഹാരിസ് തൊട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.ജില്ല ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തെക്കില്‍, വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, റഊഫ് ഉദുമ, നിസാര്‍ തങ്ങള്‍, അസ്ലം കീഴൂര്‍, അബൂബക്കര്‍ കണ്ടത്തില്‍, ഷാനവാസ് എം ബി, ഷഫീഖ് മയിക്കുഴി, സിറാജ് പടിഞ്ഞാര്‍, ആഷിഫ് തെക്കില്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
Post a Comment
0 Comments