Type Here to Get Search Results !

Bottom Ad

കിണറ്റില്‍ വീണ് പരിക്കേറ്റ ബി.എം.എസ് പ്രവര്‍ത്തകന്‍ മരിച്ചു


ബദിയഡുക്ക: കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ വഴുതി വീണു ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്ന യുവാവ് മരിച്ചു. ബദിയഡുക്ക, മൂകംപാറ, ശ്രീഹരി നിലയത്തിലെ കുഞ്ഞിക്കണ്ണ ഭണ്ഡാരി-ഭാഗി ദമ്പതികളുടെ മകന്‍ അശോക (40)യാണ് മരിച്ചത്.

നാലുവര്‍ഷം മുമ്പാണ് അശോകയുടെ ജീവിതം തകര്‍ത്ത അപകടം ഉണ്ടായത്. ബദിയഡുക്ക ടൗണിലെ ബി.എം.എസ് ചുമട്ടുതൊഴിലാളിയായിരുന്നു. ദീര്‍ഘകാലം മംഗഌരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അശോക രണ്ടു ദിവസം മുമ്പാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഭാര്യ സവിത. മകള്‍ ദേവിക, സഹോദരങ്ങള്‍ മഞ്ജുനാഥ, ഗോപാലകൃഷ്ണ, പത്മനാഭ, ശ്രീമതി




Post a Comment

0 Comments

Top Post Ad

Below Post Ad