കാസര്‍കോട്: (www.evisionnews.in) മെയ് 5, 6 തിയതികളില്‍ പാലക്കാട് ഇ.എസ്.എം ഹനീഫ ഹാജി നഗറില്‍ നടക്കുന്ന എസ്.ടി.യു അറുപതാം വാര്‍ഷിക സമ്മേളനത്തില്‍ ജില്ലയില്‍ നിന്നും 500 പ്രതിനിധികളെ സംബന്ധിപ്പിക്കാന്‍ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്റഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ്. ടി. യു ജില്ലാ നേതൃയോഗം തീരുമാനിച്ചു.ദേശീയ സെക്രട്ടറി എ.അബ്ദുല്റഹ്മാന് ഉല്‍ഘാടനം ചെയ്തു. സമ്മേളന പ്രചാരണാത്ഥം യൂണിറ്റ് കണ്‍വെന്‍ഷനുകള്‍ ചേരാനും മെയ് ഒന്നിന് പതാക ദിനമായി ആചരിക്കാനും തീരുമാനിച്ചു.
അബ്ദുല്‍ റഹ്്മാന്‍ ബന്തിയോട്, എന്‍.എ അബ്ദുല്‍ ഖാദര്‍, ടി. അബ്ദുല്‍ റഹ്്മാന്‍ മേസ്ത്രി, ബി.കെ അബ്ദുല്‍ സമദ്, ഷരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട്, മുംതാസ് സമീറ, ബി.പി മുഹമ്മദ്, പി.ഐ.എ ലത്തീഫ്, സുബൈര്‍ മാര, മുഹമ്മദ് കുഞ്ഞി കൂളിയാങ്കല്‍, മാഹിന്‍ മുണ്ടക്കൈ, ഖാദര്‍ മൊഗ്രാല്‍, മജീദ് മലബാരി പ്രസംഗിച്ചു
Post a Comment
0 Comments