കാസര്‍കോട് (www.evisionnews.in): ത്രിവേണി കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ പ്രൊഫഷണല്‍ സ്കൂള്‍ ഓഫ് അക്കൗണ്ട്സ് ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടി നടന്ന ക്രിക്കറ്റ് ലീഗില്‍ അര്മ്മാന്സ് ടൈഗേര്‍സ് ജേതാക്കളായി. മര്ജ്ജാന്സ് സ്ട്രൈക്കേര്സിനെ പരാജയപ്പെടുത്തിയാണ് അര്മ്മാന്സ് ടൈഗേര്‍സ് ചാമ്പ്യന്‍ പട്ടം ചൂടിയത്. ത്രിവേണി കോളജ് സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് ക്രിക്കറ്റ് ലീഗും സംഘടിപ്പിച്ചത്. മത്സരം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിജയ് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഹഫീസ് ചൂരി, കബീര്‍ എരിയാല്‍, എ.ബി.കുട്ടിയാനം, നാസര്‍ കേളോട്ട്, സാജിദ് പെന്റഡ്, ഹനീഫ് അരമന, ഗോല്‍ഡന്‍ റഹമാന്, അസീസ് മെഡിലൈഫ്, സ്കാനിയ ബെദിര, ശിഹാബ് ഷുക്രിയ, ഭാസ്കര്‍, മധു പ്രസംഗിച്ചു.
ഓര്‍മയുടെ പ്രത്യേക സ്നേഹോപഹാരം ജനകീയ എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിന് സമ്മാനിച്ചു. എ.ബി കുട്ടിയാനം പെന്റഡ് ചെയര്മാന് സാജിദ്, മെഡിലൈഫ് മെട്രക്സ് ചെയര്മാന് അസീസ് എന്നിവര്‍ക്ക് ഓര്മ പ്രത്യേക പുരസ്കാരം നല്കി. ടൂര്‍ണ്ണമെന്റിലുടനീളം മികച്ച ഔള്‍ റൗണ്ട് പ്രകടനം കാഴ്ച വെച്ച റിയാസിനെ ടൂര്‍ണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുത്തു. മര്‍സൂഖിനെ മാന്‍ ഓഫ് ദി മാച്ചായും തെരഞ്ഞെടുത്തു. ഷാനിയെ മികച്ച ബാറ്റ്സ്മാനായും റൗഫിനെ മികച്ച ബൗളറായും ജലീലിനെ ബെസ്റ്റ് ക്യാച്ചറായും ഇര്‍ഫാനെ മികച്ച വിക്കറ്റ് കീപ്പറായും തെരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള ട്രോഫി ഹഫീസ് ചൂരിയും ഗോള്‍ഡന്‍ റഹ്മാനും വിതരണം ചെയ്തു.
Post a Comment
0 Comments