മഞ്ചേശ്വരം (www.evisionnews.in): തലപ്പാടി ടോള്‍ ബൂത്തിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിച്ച് യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ശറാഫത്ത് എന്ന യുവാവിനെതിരെ നടന്ന അക്രമണം ഒടുവിലത്തെ സംഭവമാണ്. ടോള്‍ ബൂത്തില്‍ മദ്യപിച്ചാണ് ജീവനക്കാര്‍ ജോലിക്കെത്തുന്നതെന്നും ഇവര്‍ പല ക്രിമിനല്‍ കേസിലും പ്രതികളായവരാണെന്നും ആക്ഷേപമുണ്ട്. അതിര്‍ത്തി പ്രദേശത്തുകാരും കാസര്‍കോട് വാസികളുമാണ് ഇതിന്റെ ദുരന്തം അനുഭ വിക്കുന്നത്. ജില്ലക്കാര്‍ക്ക് ടോള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് കുമ്പള അധ്യക്ഷത വഹിച്ചു. മൂസ ഇമ്രാന്, ബഷീര്‍ ആരോ, റാസിക്ക് മഞ്ചേശ്വരം, ഫെലിക്സ് ഡിസൂസ, അബ്ദുല്‍ ഖാദര്‍ സംസാരിച്ചു.
Post a Comment
0 Comments