തിരുവനന്തപുരം (www.evisionnews.in): മുന്‍ കെ.പി.സി.സി പ്രസിഡണ്ടും മദ്യനിരോധനത്തിന്റെ മുഖ്യപ്രചാരകനുമായ വി.എം സുധീരന്റെ വീടിന് സമീപം മദ്യശാല വരുന്നു. പേരൂര്‍ക്കടയിലെ മദ്യവില്‍പ്പനശാലയാണ് തിരുവനന്തപുരം ഗൗരിശപട്ടം ക്ഷേത്രത്തിന് സമീപത്തെ സുധീരന്റെ വീടിന് സമീപത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സുധീരന്റെ വീട്ടില്‍ നിന്നും 150 മീറ്റര്‍ ദൂരമേയുളളൂ ഇതിന്. മറ്റൊരിടത്തും സ്ഥലം കിട്ടാതെ വന്നതോടെയാണ് ഗൗരീശപട്ടത്തെ മഹാദേവ ക്ഷേത്രത്തിനും അവിടെയുളള ഒരു കോളനിക്ക് സമീപത്തെ ബണ്ട് റോഡിനരികിലേക്കും മദ്യവില്‍പ്പന കേന്ദ്രം മാറ്റിസ്ഥാപിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ് സ്ഥലം കണ്ടെത്തുന്നത്. പേരൂര്‍ക്കടയിലെ മദ്യവില്‍പ്പനകേന്ദ്രം ഇങ്ങോട്ട് മാറ്റി സ്ഥാപിക്കുന്നതിനായി കണ്‍സ്യൂമര്‍ഫെഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫിസില്‍ അപേക്ഷ നല്‍കി.
എക്സൈസിന്റെ അനുമതി കിട്ടിയാല്‍ ഇങ്ങോട്ടേക്ക് മദ്യവില്‍പ്പന കേന്ദ്രം മാറ്റും. പ്രാഥമിക പരിശോധനയില്‍ ദൂരപരിധിയടക്കമുളള എല്ലാ മാനദണ്ഡങ്ങളും ഇവിടെ പാലിച്ചിട്ടുണ്ടെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ അപേക്ഷ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കൈമാറും. മദ്യത്തിനെതിരെയും മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതിനെതിരെയും കര്‍ശന നിലപാടെടുത്ത സുധീരന്റെ വീടിന് സമീപത്ത് തന്നെ മദ്യവില്‍പ്പനശാല സ്ഥാപിക്കാനുളള തീരുമാനത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണങ്ങള്‍ ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
Post a Comment
0 Comments