Type Here to Get Search Results !

Bottom Ad

അഖിലഭാരത ഭാഗവതമഹാസത്രം: ശ്രീകൃഷ്ണവിഗ്രഹഘോഷയാത്ര 20 നു നീലേശ്വരത്ത്

നീലേശ്വരം : (www.evisionnews.in)ആലപ്പുഴ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്ര വേദിയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹവും വഹിച്ചുള്ള ഘോഷയാത്ര 20 നു നാളെ നീലേശ്വരം തളിയിൽ നീലകണ്‌ഠേശ്വര ക്ഷേത്രത്തിൽ എത്തും.
രാവിലെ 11.30 നു ക്ഷേത്രത്തിൽ എത്തുന്ന ഘോഷയാത്രയെ ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രകമ്മിറ്റി ഭാരവാഹികളും അംഗങ്ങളും ചേർന്നു സ്വീകരിക്കും. ഗുജറാത്തിലെ ദ്വാരകയിൽ നിന്നു തുടങ്ങിയതാണു ഘോഷയാത്ര. 28 മുതൽ മെയ് ഏഴു വരെയാണ് ഭാഗവത മഹാസത്രം. 

Post a Comment

0 Comments

Top Post Ad

Below Post Ad