Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിന് തളങ്കരയില്‍ തുടക്കമായി


കാസര്‍കോട് (www.evisionnews.in): മദീന പാഷന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിന് തളങ്കര ഹുദൈബിയ്യ നഗറില്‍ തുടക്കമായി. ഇന്നലെ വൈകിട്ട് മാലിക്ദീനാര്‍ മഖാം സിയാറത്തിന് കുമ്പോല്‍ സയ്യിദ് കെ.എസ് അലി തങ്ങള്‍ നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ ഖാസി ത്വാഖ അഹ്മദ് മൗലവി പതാക ഉയര്‍ത്തി. ഉദ്ഘാടനം സംഗമത്തില്‍ ത്വാഖാ അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. കെ.എസ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 


സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. ജനറല്‍ കണ്‍വീനര്‍ താജുദ്ധീന്‍ ദാരിമി പടന്ന സ്വാഗതം പറഞ്ഞു. മജീദ് ബാഖവി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തി. എം.സി ഖമറുദ്ദീന്‍, മെട്രോ മുഹമ്മദ് ഹാജി, എ.ജി.സി ബഷീര്‍, ചെര്‍ക്കള അഹമ്മദ് മുസ്ലിയാര്‍, ഇ.പി ഹംസത്തു സഅദി, പി.എസ് ഇബ്രാഹിം ഫൈസി, ചെങ്കള അബ്ദുല്ല ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അബ്ബാസ് ഫൈസി ചേരൂര്‍, ഫള്ലു റഹ്മാന്‍ ദാരിമി കുമ്പഡാജെ, സിദ്ധീഖ് നദ്വി ചേരൂര്‍, ഹംസ ഹാജി പള്ളിപ്പുഴ, എസ്.പി സലാഹുദ്ധീന്‍, എം.എ ഖലീല്‍, എ. സിറാജുദ്ദീന്‍, കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, സി.എ അബ്ദുല്ല കുഞ്ഞി ചാല, സത്താര്‍ ഹാജി അണങ്കൂര്‍, റൗഫ് ഉദുമ, റഷീദ് ഫൈസി ആറങ്ങാടി, മാഹിന്‍ കേളോട്ട്, അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി പാത്തൂര്‍, സലാം ഫൈസി പേരാല്‍, യൂനുസ് ഫൈസി കാക്കടവ്, നാഫിഅ് അസ്അദി, ഇസ്മാഈല്‍ മച്ചംപാടി, മുഹമ്മദ് ഫൈസി കജ, ശറഫുദ്ധീന്‍ കുണിയ, ശരീഫ് നിസാമി മുഗു, സിദ്ധീഖ് ബെളിഞ്ചം, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, യൂനുസ് ഹസനി, മുഹമ്മദലി കോട്ടപ്പുറം ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇബ്രാഹിം മൗവ്വല്‍, അഡ്വ ഹനീഫ് ഹുദവി, പി.എച്ച് അസ്ഹരി ആദൂര്‍, ഇര്‍ഷാദ് ഹുദവി ബെദിര, ശിഹാബ് അണങ്കൂര്‍, ജഅ്ഫര്‍ ബുസ്താനി പട്ള, സംസാരിച്ചു.


മദീനയുടെ സന്ദേശമാണ് മാനവികതക്കാവശ്യം: 
കെ.എസ് സയ്യിദ് അലി തങ്ങള്‍
കാസര്‍കോട്: മദീനയുടെ സന്ദേശമാണ് മാനവിക സമൂഹത്തിനാവശ്യമെന്നും നന്മയുടെ വഴിയിലൂടെ സഞ്ചരിക്കാന്‍ സമൂഹം സുസജ്ജരായിരിക്കണമെന്നും കുമ്പോല്‍ കെ.എസ് അലി തങ്ങള്‍ പറഞ്ഞു. മദീനാ പാഷന്‍ പാഷന്‍ സമ്മേളനത്തിന്റെ പ്രാരംഭ സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വൈവിധ്യങ്ങള്‍ക്കിടയിലും ഇന്ത്യയുടെ യശസ്സുയര്‍ത്തിപ്പിടിക്കാന്‍ ഇക്കാലമത്രയും രാജ്യത്തിന് സാധിച്ചത് സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദവും പരസ്പര വിശ്വാസവും നിലനിര്‍ത്താന്‍ സാധിച്ചതിലൂടെയാണ്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വിശ്വാസ്യ സ്വാതന്ത്യം നല്‍കുന്ന ഭരണഘടന ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിച്ച മഹത്തായ സൗഭാഗ്യവുമാണ്. രാജ്യത്തിന്റെ പാരമ്പര്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് പകരം മതവിദ്വേശം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുക തന്നെ ചെയ്യും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആത്മനിര്‍വൃതി പകര്‍ന്ന് മജ്ലിസുന്നൂര്‍ സംഗമം
കാസര്‍കോട്: മദീനാ പാഷന്‍ സമ്മേളനത്തിനെത്തിയ ആയിരങ്ങള്‍ക്ക് ആത്മ നിര്‍വൃതി പകര്‍ന്നുനല്‍കി മാലിക് ദീനാറിന്റെ മുറ്റത്ത് മജ്ലിസുന്നൂര്‍ സംഗമം. സമസ്ത ജില്ലാ മുശാവറ അംഗം അബ്ദുസലാം ദാരിമി മജ്ലിസുന്നൂര്‍ ആത്മീയ സംഗമം ഉദ്ഘാടനം ചെയ്തു. ചുഴലി മുഹ്‌യദ്ധീന്‍ മൗലവി ഉദ്ബോധന പ്രസംഗം നടത്തി. ബദ്റുദ്ദീന്‍ ചെങ്കള അധ്യക്ഷത വഹിച്ചു. സയ്യിദ് നജ്മുദ്ദീന്‍ തങ്ങള്‍, അലിയാര്‍ തങ്ങള്‍, സിറാജുദ്ദീന്‍ തങ്ങള്‍, എന്‍.പി.എം സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, സൈഫുദ്ദീന്‍ തങ്ങള്‍, സയ്യിദ് അബൂബക്കര്‍ തങ്ങള്‍ ഹൈദ്രോസി, എം.എസ്.എ പൂക്കോയ തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad