കാസര്‍കോട് (www.evisionnews.in): വാഹനപകടത്തില്‍ മരിച്ച മാധ്യമ പ്രവര്ത്തകന് മുത്തലിബിന്റെ കുടുംബത്തെ സഹായിക്കാന്‍ കാസര്‍കോട് പ്രസ് ക്ലബ്ബിന്റെയും നാട്ടുകാരുടെയും നുസ്രത്ത് ക്ലബിന്റെയും ബ്രദേര്‍സ് കല്ലങ്കൈയുടെയും സഹകരണത്തോടെ സഹായ സമിതി രൂപീകരിച്ചു.
കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന യോഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രന് രാവണേശ്വരം സ്വാഗതം പറഞ്ഞു. മുത്തലിബിന്റെ ഭാര്യയ്ക്കും രണ്ട് പിഞ്ചുു മക്കള്‍ക്കും വീട് വെക്കാനാവശ്യമായ സഹായങ്ങള്‍ക്ക് വേണ്ടി പരമാവധി സഹകരിച്ച് നീങ്ങാനും യോഗം തീരുമാനിച്ചു.
ഭാരവാഹികള്‍: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ (ചെയര്‍), പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ് (വര്‍ക്കിംഗ് ചെയര്‍), മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍, എ അബ്ദുറഹിമാന്, അബൂബക്കര്‍ ഹാജി കല്ലങ്കൈ, എസ് സുരേന്ദ്രന് കരവല്‍, ടി എ ഷാഫി, മുഹമ്മദ് ഹാഷിം, അഡ്വ. പി.എ ഫൈസല്‍ (വൈസ് ചെയര്‍), രവീന്ദ്രന് രാവണേശ്വരം (ജന കണ്), എസ് എച്ച് ഹമീദ്, കരീം ചൗക്കി, ജീലാനി കല്ലങ്കൈ, സിഎംഎ ജലീല്‍, ആലൂര് അബ്ദുല്‍ റഹിമാന്‍, മുജീബ് കളനാട്, സുബൈര്‍ പളളിക്കല്‍ (കണ്), വിനോദ് പായം (ട്രഷ), സാദിഖ് കാവില്‍, ഹമീദ് കാവില്‍ (ഗള്‍ഫ് കോര്‍ഡിനേറ്റര്‍), ഷാഫി തെരുവത്ത് (സോഷ്യല്‍ മീഡിയ അഡ്മിന്).
Post a Comment
0 Comments