കാഞ്ഞങ്ങാട് (www.evisionnews.in): ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്്കൂള്‍ മൈതാനത്ത് കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തില്‍ വൃദ്ധമന്ദിരം പണിയുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി.ടി.എ കമ്മിറ്റി യോഗം തീരുമാനിച്ചു. സ്‌കൂളിന്റെ സ്ഥലം അനധികൃതമായി കയ്യേറിയ നഗരസഭയുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനും യോഗത്തില്‍ തീരുമാനമായി.
വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ട സ്ഥലത്ത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി കൂടാതെയുള്ള കടന്നുകയറ്റം യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ല. പൊതുവിദ്യാഭ്യാസത്തിന് കാവലാളായി തീരേണ്ട നഗരസഭ അധികൃതര്‍ തന്നെ കുട്ടികളുടെ കളിസ്ഥലത്ത്് വയോജന മന്ദിരം പണിയാന്‍ നടത്തിയ ശ്രമത്തിനെതിരെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കുന്നതിനും നിയമ നടപടി സ്വീകരിക്കുന്നതിനുമായി യോഗത്തില്‍ തീരുമാനമായിരുന്നു. യോഗത്തില്‍ പി.ടി.എ പ്രസിഡണ്ട് സുധാകരന്‍ പട്ടാളി അധ്യക്ഷത വഹിച്ചു.
സ്‌കൂള്‍ കളിസ്ഥലത്ത് നഗരസഭ മുന്‍കൈയെടുത്ത് വയോജനമന്ദിരം നിര്‍മിക്കാന്‍ തുടങ്ങിയതോടെ കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള പ്രതിഷേധമാണ് ഉയര്‍ന്നത്. എം.സ്.എഫ്, എ.ബി.വി.പി, എസ്.എസ്.ഐ തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളും നിര്‍മാണത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Post a Comment
0 Comments